/indian-express-malayalam/media/media_files/uploads/2021/01/Parul-Arora.jpg)
കാഴ്ചയിൽ മനോഹരമാണെങ്കിലും പലരെ സംബന്ധിച്ചും സാരിയുടുത്ത് നടക്കൽ അൽപം ആയാസമുള്ള കാര്യമാണ്. അപ്പോഴാണ്, സാരിയുടുത്ത് ജിംനാസ്റ്റിക് പ്രകടനം നടത്തി ഒരു പെൺകുട്ടി സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹരിയാന സ്വദേശിയായ പാരുൽ അറോറയാണ് സോഷ്യൽ മീഡിയയുടെ കയ്യടി നേടുന്നത്.
പലതരത്തിലുള്ള ജിംനാസ്റ്റിക് പ്രകടനങ്ങൾ നമ്മൾ മുൻപു കണ്ടിട്ടുണ്ടെങ്കിലും സാരിയുടുത്തു കൊണ്ടുള്ള പാരുലിന്റെ പ്രകടനങ്ങൾ ആരെയും ഒന്ന് വിസ്മയിപ്പിക്കും. പ്രമുഖ ഫിറ്റ്നസ് മോഡലും ജിംനാസ്റ്റുമായ പാരുൽ ജിംനാസ്റ്റിക്സിൽ ദേശീയ ജേതാവ് കൂടിയാണ്.
When a gymnast does flips in a saree.
Watched it thrice just to see how the saree defied gravity. #ParulArora#ownitpic.twitter.com/tOxzqUOA7H— Aparna Jain (@Aparna) January 7, 2021
Read more:നാൽപ്പത്തിയഞ്ചാം വയസ്സിൽ സിക്സ് പാക്ക് സ്വന്തമാക്കി കിരൺ ഡംബ്‌ല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.