ആരെയും അമ്പരപ്പിക്കുന്ന ജീവിതമാണ് ഹൈദരാബാദ് സ്വദേശിനിയും നാൽപ്പത്തിയഞ്ചുകാരിയുമായ കിരൺ ഡംബ്‌ലയുടേത്. 33 വയസു വരെ വീട്ടമ്മയായി കഴിഞ്ഞു കൂടിയ കിരൺ പിന്നീട് സ്ത്രീകൾ അധികം കടന്നുവരാത്ത ബോഡി ബിൽഡിംഗ് രംഗത്തേക്ക് വരികയായിരുന്നു. ബോഡി ബിൽഡിംഗിൽ രംഗത്ത് തിളങ്ങുന്ന കിരൺ ഇന്ന് സമൂഹമാധ്യമങ്ങളിലെയും തിളങ്ങും താരമാണ്. സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുണ്ട് ഈ വനിത ഫിറ്റ്നെസ്സ് ട്രെയിനർക്ക്.
പ്രസവത്തോടെ 75 കിലോയിലെത്തിയ ശരീരഭാരം കിരൺ കുറച്ചത് ഏഴുമാസങ്ങൾ കൊണ്ടാണ്. കൃത്യമായ ജിം വർക്ക് ഔട്ടിലൂടെ 25 കിലോയാണ് കിരൺ കുറച്ചത്. ബോഡി ബിൽഡിംഗ് ഫെഡറേഷനിൽ അംഗത്വമുള്ള കിരൺ 2013 ലെ ബോഡി ബിൽഡിങ് ലോക ചാമ്പ്യൻഷിപ്പിൽ ആറാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.
സെലിബ്രിറ്റികളുടെ ഫിറ്റ്നസ് ട്രെയിനർ എന്ന രീതിയിലും കിരൺ ശ്രദ്ധ നേടിയിട്ടുണ്ട്. തമന്നയുടെയും അനുഷ്ക ഷെട്ടിയുടെയുമെല്ലാം ഫിറ്റ്നസ്സ് ട്രെയിനർ കൂടിയാണ് കിരൺ. ബോഡി ബിൽഡിംഗിന് ഒപ്പം തന്നെ ഡിസ്കോ ജോക്കി, പർവതാരോഹക എന്നീ നിലകളിലും ശ്രദ്ധ നേടിയ വ്യക്തിത്വമാണ് കിരൺ ഡംബ്‌ലയുടേത്.