scorecardresearch

Sarzameen Trailer: പൃഥ്വിരാജിന് വില്ലനായി സെയ്‌ഫ് അലി ഖാന്റെ മകൻ; നായികയായി കജോൾ; 'സർസമീൻ' ട്രെയിലർ

Sarzameen Trailer: പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രം നേരിട്ട് ഒടിടിയിലൂടെയാണ് റിലീസിനെത്തുന്നത്

Sarzameen Trailer: പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രം നേരിട്ട് ഒടിടിയിലൂടെയാണ് റിലീസിനെത്തുന്നത്

author-image
Entertainment Desk
New Update

മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ വീണ്ടും നായകനായി ബോളിവുഡിലേക്ക്. പൃഥ്വിരാജിനൊപ്പം കജോളും പ്രധാന വേഷത്തിലെത്തുന്ന ചിത്രമായ 'സർസമീൻ' സംവിധാനം ചെയ്യുന്നത് നടൻ ബൊമൻ ഇറാനിയുടെ മകൻ കയോസ് ഇറാനിയാണ്. ചിത്രത്തിന്റെ മലയാളം ട്രെയിലർ പുറത്തിറക്കി.

Advertisment

Also Read: പൃഥ്വിരാജിന്റെ സർസമീൻ ഒടിടിയിലേക്ക്

ധർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹറാണ് ചിത്രം നിർമ്മിക്കുന്നത്. ബോളിവുഡ് താരമായ സെയ്‌ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ ആണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. കശ്മീർ താഴ്‌വരയിലെ ഭീകരവാദവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥ. സൈനകനായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്.

Also Read: ഒന്നര വയസിൽ നീന്തിയെന്ന് പറഞ്ഞപ്പോൾ ട്രോളി; ദാ ഇപ്പോൾ വിഡിയോ വന്നിട്ടുണ്ട്!

പൃഥ്വിരാജിന്റെ ഭാര്യയുടെ വേഷത്തിലാണ് കജോൾ ചിത്രത്തിലെത്തുന്നത്. ഇബ്രാഹിം അലി ഖാന്റെ അരേങ്ങേറ്റ ചിത്രമെന്ന് കരുതിയിരുന്ന ചിത്രം 2023ൽ പൂർത്തിയായിരുന്നു. പല കാരണങ്ങളാൽ റിലീസ് വൈകുകയായിരുന്നു. ജിയോ ഹോട്സ്റ്റാറിലൂടെ ചിത്രം നേരിട്ട് ഒടിടിയിലേക്കാണ് എത്തുന്നത്. ജൂലൈ 25 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

Advertisment

Read More: 'മോണിക്ക അണ്ണൻ തൂക്കി;' കൂലിയിലെ ഗാനത്തിൽ കൈയ്യടി നേടി സൗബിൻ ഷാഹിർ

OTT Prithviraj Kajol

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: