മികച്ച മാധ്യമ പ്രവർത്തകരെ ആദരിക്കുന്ന രാംനാഥ് ഗോയങ്ക എക്‌സലൻസ് അവാർഡുകൾ, കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി സമ്മാനിക്കുന്നു. 2021-22 വർഷങ്ങളിൽ ലോകം കടന്നുപോയ മഹാമാരികാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച സ്റ്റോറികളെ ആദരിച്ചാണ് പുരസ്കാരം നൽകുന്നത്.
അന്വേഷണാത്മക പത്രപ്രവർത്തനം, കായികം, രാഷ്ട്രീയം, സർക്കാർ, പുസ്തകങ്ങൾ, ഫീച്ചർ രചന, പ്രാദേശിക ഭാഷ എന്നിവയുൾപ്പെടെ 13 വിഭാഗങ്ങളിലായി തിരഞ്ഞെടുത്ത മാധ്യമ പ്രവർത്തകർക്കാണ് പുരസ്കാരങ്ങൾ കൈമാറുന്നത്. രാംനാഥ് ഗോയങ്ക ഫൗണ്ടേഷന്റെ നേതൃത്വൽ ന്യൂഡൽഹിയിലാണ് ചടങ്ങ് നടക്കുന്നത്.
അച്ചടി, ഡിജിറ്റൽ, ബ്രോഡ്കാസ്റ്റ് മാധ്യമങ്ങളിൽ നിന്നുള്ള മികച്ച 37 സംഭാവനകൾക്കാണ് അവാർഡ് നൽകുന്നത്. ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ (സുപ്രീം കോടതി മുൻ ജഡ്ജി), പ്രൊഫ. ഡോ സി. രാജ് കുമാർ, ഡോ.എസ്.വൈ. ഖുറൈഷി (മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ), കെ.ജി സുരേഷ് (ഭോപ്പാൻ എംസിഎൻ യൂണിവേഴ്സിറ്റി ഓഫ് ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ വൈസ് ചാൻസലർ), എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.
Read More:
രാംനാഥ് ഗോയങ്ക പുരസ്‌കാരങ്ങൾ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി സമ്മാനിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.