scorecardresearch

തിരുമ്പി വന്തിട്ടേന്ന് സൊല്ല്; ഇടവേളയ്ക്ക് ശേഷം ശോഭന വെള്ളിത്തിരയിൽ

2013ൽ പുറത്തിറങ്ങിയ തിര എന്ന ചിത്രത്തിന് ശേഷം ശോഭന അഭിനയിക്കുന്ന ചിത്രമാണ് 'വരനെ ആവശ്യമുണ്ട്'

2013ൽ പുറത്തിറങ്ങിയ തിര എന്ന ചിത്രത്തിന് ശേഷം ശോഭന അഭിനയിക്കുന്ന ചിത്രമാണ് 'വരനെ ആവശ്യമുണ്ട്'

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update

ഏഴ് വർഷത്തിന് ശേഷം മലയാളികളുടെ പ്രിയ നായിക ശോഭന വെള്ളിത്തിരയിലെത്തുന്ന 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലെ ഗാനം അണിയറപ്രവർത്തകർ റിലീസ് ചെയ്തു. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരേഷ് ഗോപി, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരും മുഖ്യ വേഷങ്ങളിൽ എത്തുന്നു. 2013ൽ പുറത്തിറങ്ങിയ തിര എന്ന ചിത്രത്തിന് ശേഷം ശോഭന അഭിനയിക്കുന്ന ചിത്രമാണ് 'വരനെ ആവശ്യമുണ്ട്'

Advertisment

കാർത്തിക്കും ചിത്രയും ചേർന്ന് ആലപിച്ച 'നീ വാ എന്നാറുമുഖാ' എന്ന നവരാത്രി ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സന്തോഷ് വർമയും ഡോക്ടർ കൃതയയും ചേർന്നെഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അൽഫോൺസ് ജോസഫാണ്.

Read More: വിമാനം ഇപ്പോൾ പോകും, ആ ഷോട്ടൊന്ന് വേഗം എടുക്ക്; കല്യാണിയുടെ രസകരമായ പോസ്റ്റ്

ദുൽഖർ സൽമാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേഫാറര്‍ ഫിലിംസുമാണ് ചിത്രം നിർമിക്കുന്നത്. ലാല്‍ ജോസിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള അനൂപ് സത്യൻ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം, ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ടു പേരുടെ ജീവിതകഥയാണ് പറയുന്നത്. ചെന്നൈയിലാണ് ചിത്രത്തിൻ്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ചിത്രീകരണം അവസാന ഘട്ടത്തിലാണ്. ഫൺ ഫാമിലി എൻ്റർടെയ്നർ ചിത്രമായാണ് ഇതൊരുക്കുന്നത്.

Advertisment

മുന്‍പ് ഈ സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള സുരേഷ് ഗോപിയുടെയും ശോഭനയുടെയും ദുൽഖറിൻ്റെയും അടക്കമുള്ള ലൊക്കേഷൻ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു.

Dulquer Salmaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: