ജോർജിയയിലെ അറ്റ്‌ലാന്റയിൽ നടന്ന മിസ് യൂണിവേഴ്സ് 2019 മത്സരത്തിന്റെ പ്രിലിമിനറി സ്വിം സ്യൂട്ട് മത്സരത്തിൽ തെന്നി വീണ് സുന്ദരിമാർ. രണ്ടു സുന്ദരിമാർ വീണപ്പോൾ മറ്റു ചിലർ തെന്നിയെങ്കിലും വീഴാതെ പിടിച്ചുനിന്നു. പക്ഷേ ആർക്കും പരുക്കേറ്റില്ലായെന്നത് ഭാഗ്യമാണ്.
മിസ് ഫ്രാൻസ് 2018, മയേക കോക്കെയാണ് സ്വിം സ്യൂട്ട് റൗണ്ടിൽ തെന്നിവീണത്. ബ്ലൂ ക്യാപ്പുമായി ബിക്കിനി ധരിച്ച് റൺവേയിൽ നടക്കുമ്പോഴാണ് മയേക വീണത്. പക്ഷേ വീണെങ്കിലും മയേക എഴുന്നേറ്റ് തന്റെ വാക്കിങ് റൗണ്ട് ഭംഗിയായി പൂർത്തിയാക്കി. നിറഞ്ഞ കയ്യടിയോടെയാണ് കാണികൾ മയേകയെ സ്വീകരിച്ചത്.
Read Also: മിസ് യൂണിവേഴ്‌സ് പട്ടം ദക്ഷിണാഫ്രിക്കൻ സുന്ദരിക്ക്
മലേഷ്യയിൽനിന്നുളള 22 കാരിയായ സുന്ദരി ശ്വേത ഷെകോനും സ്വിംസ്യൂട്ട് റൗണ്ടിൽ വീണു. ശ്വേതയും തന്റെ റൗണ്ട് പൂർത്തിയാക്കിയാണ് മടങ്ങിയത്. മറ്റു മത്സരാർഥികളായ മിസ് മാൾട്ടയും മിസ് ഇന്തോനഷ്യയും റൺവേയിൽ തെന്നിയെങ്കിലും വീഴാതെ രക്ഷപ്പെട്ടു.
ദക്ഷിണാഫ്രിക്കൻ സുന്ദരി സോസിബിനി തുൻസിയാണ് 2019 ലെ വിശ്വസുന്ദരി പട്ടം നേടിയത്. മത്സരത്തിന്റെ 68-ാം പതിപ്പിലാണ് 26കാരിയായ സോസിബിനി വിജയിയായി തിരഞ്ഞെടുക്കപ്പെട്ടത്. സ്വിംസ്യൂട്ട്, ഗൗണ്‍ റൗണ്ട് എന്നിവയില്‍ മികവ് പുലർത്തിയ സോസിബിനി, ചോദ്യോത്തര വേളയിലും പക്വതയാർന്ന ഉത്തരങ്ങളിലൂടെ വിധികർത്താക്കളെ അതിശയിപ്പിച്ചു. സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും വിധികർത്താക്കളിൽ മതിപ്പുയർത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.