scorecardresearch

ഒരു കരയ്ക്കും മറ്റനേകങ്ങൾക്കുമിടയിൽ: ട്രെയിലര്‍ കാണാം

'മറുപാതൈ', 'നായിന്റെ ഹൃദയം' എന്നീ ചലച്ചിത്രങ്ങളുടെ സംവിധായകന്‍ ശ്രീകൃഷ്ണന്‍ കെ പി യുടെ മൂന്നാമത്തെ ചിത്രം 'ഒരു കരക്കും മറ്റനേകങ്ങൾക്കുമിടയിൽ' ട്രെയിലര്‍ റിലീസ് ചെയ്തു

'മറുപാതൈ', 'നായിന്റെ ഹൃദയം' എന്നീ ചലച്ചിത്രങ്ങളുടെ സംവിധായകന്‍ ശ്രീകൃഷ്ണന്‍ കെ പി യുടെ മൂന്നാമത്തെ ചിത്രം 'ഒരു കരക്കും മറ്റനേകങ്ങൾക്കുമിടയിൽ' ട്രെയിലര്‍ റിലീസ് ചെയ്തു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update

സംവിധായകന്‍ ശ്രീകൃഷ്ണന്റെ മൂന്നാമത്തെ ചിത്രമായ 'ഒരു കരയ്ക്കും മറ്റനേകങ്ങൾക്കുമിടയിൽ' ട്രെയിലര്‍ റിലീസ് ചെയ്തു.  പൂര്‍ണിമ യെങ്ങ്‌കോപാം, കണ്ണന്‍ ഉണ്ണി, അനൂപ്‌ മോഹന്‍ദാസ്‌, അതുല്‍ വിജയകുമാര്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് റാസി ബാല, സതീഷ്‌ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. ക്യാമറ. സഖ്യദേബ് ചൗധരി, എഡിറ്റിംഗ് രുംജ്ഹും ബാനര്‍ജീ, ശബ്ദം ഗണേഷ് മാരാര്‍, കലാ സംവിധാനം-ഗ്രാഫിക്സ് മിഥുന്‍ മോഹന്‍, സംഗീതം കൌശല്‍ സപ്രെ, വസ്ത്രാലങ്കാരം ശ്രുതി കാര്‍ത്തിക.

Advertisment

ഫിലിം വീഡിയോയായി, വലിയ വില കൊടുത്തു വാങ്ങി പ്രോസസ് ചെയ്തെടുക്കുന്ന ഒന്നില്‍ നിന്നും ജനകീയമായി, 'അഫോഡബി'ളായി പരിണമിച്ച കാലത്ത്, 90കളുടെ സമയത്ത്, ഈ മേഖലയിലേക്ക് എത്തിപ്പെട്ട അനവധി കലാകാരന്മാരില്‍ ഒരാളാണ് ശ്രീകൃഷ്ണന്‍. ഡോകുമെന്ററികളില്‍ തുടങ്ങി ദൃശ്യ മാദ്ധ്യമത്തിന്‍റെയും സാധ്യതകള്‍ തിരിച്ചറിഞ്ഞ ശ്രീകൃഷ്ണന്‍ 'മറുപാതൈ', 'നായിന്റെ ഹൃദയം' എന്നീ രണ്ട് ഫീച്ചര്‍ ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്.

Read More: സിനിമയുടെ മറുപാതയില്‍: 'നായിന്‍റെ ഹൃദയം' എന്ന ചിത്രത്തെക്കുറിച്ച് സംവിധായകന്‍ ശ്രീകൃഷ്ണന്‍

Film Festival Iffk Film Director

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: