ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ തകർത്ത് വിജയ കുതിപ്പ് തുടരുകയാണ് കല്യാണി പ്രിയദർശൻ പ്രധാന വേഷത്തിലെത്തുന്ന 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര.' മികച്ച പ്രതികരണവുമായി മുന്നേറുന്ന ചിത്രം, ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസാണ് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിനു പുറത്തും വലിയ സ്വീകാര്യതയാണ് ചിത്രത്തിനു ലഭിച്ചത്.
Also Read: കരീന കപൂറിനെ ചോദ്യം ചെയ്ത് പൃഥ്വിരാജ്; ബിടിഎസ് വീഡിയോ വൈറൽ
ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന ചരിത്ര നേട്ടം കഴിഞ്ഞ ദിവസം ലോക സ്വന്തമാക്കിയിരുന്നു. നിറഞ്ഞ സദസിലാണ് പലയിടത്തും ചിത്രം പ്രദർശനം തുടരുന്നത്. ലോക ഉടൻ ഒടിടിയിലേക്കില്ലെന്ന് ദുൽഖർ സൽമാൻ അടുത്തിടെ പ്രേക്ഷകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സക്സസ് ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. 2.17 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറാണ് റിലീസു ചെയ്തിരിക്കുന്നത്.
Also Read: നിവിൻ പോളിയുടെ ആനിമേറ്റഡ് ചിത്രം; 'ബ്ലൂസ്' ട്രെയിലർ പുറത്തിറക്കി
അഞ്ച് ഭാഗങ്ങളുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമായാണ് ലോക എത്തിയിരിക്കുന്നത്. അഞ്ചു ഭാഗങ്ങൾ ഉണ്ടാവും ചിത്രത്തിനെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. മലയാളികൾക്കെല്ലാം സുപരിചിതമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലോക ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ, ടൊവിനോ തോമസ്, ദുൽഖർ സൽമാൻ എന്നിവരാണ് ലോകയിലെ ശ്രദ്ധേയമായ മുഖങ്ങൾ.
Read More: പൊലീസായി നവ്യയും സൗബിനും; 'പാതിരാത്രി' ടീസർ പുറത്തിറക്കി മമ്മൂട്ടി കമ്പനി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.