'അവതാർ' ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രമായ 'അവതാർ ഫയർ ആൻഡ് ആഷ്' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി. ട്രെയിലർ ഓൺലൈനിൽ ചോർന്നുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി ട്രെയിലർ പുറത്തിറക്കിയത്. ലോകമെമ്പാടുമുള്ള സിനിമ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകസിനിമ ചരിത്രത്തിലെ അത്ഭുതമെന്ന് വിശേഷിപ്പിക്കാവുന്ന അവതാർ ഫ്രാഞ്ചൈസിയിലെ ഈ മൂന്നാം ഭാഗം.
2009 ലായിരുന്നു അവതാറിന്റെ ആദ്യഭാഗം തിയേറ്ററുകളിലെത്തിയത്. ബ്ലോക്ബസ്റ്റർ വിജയമായിരുന്നു ചിത്രം നേടിയത്. പതിമൂന്ന് വർഷങ്ങൾക്ക് ശേഷം അവതാറിന്റെ രണ്ടാം ഭാഗമായ 'അവതാര്‍ ദ വേ ഓഫ് വാട്ടര്‍' 2022ൽ തിയേറ്ററുകളിലെത്തിയിരുന്നു. 1800 കോടിയോളം ബജറ്റിലൊരുങ്ങിയ രണ്ടാം ഭാഗവും മഹാവിജയമായിരുന്നു. ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നിങ്ങനെ ആറ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.
മൂന്നാം ഭാഗവും ഇന്ത്യയിലെ വിവിധ ഭാഷകളിൽ പുറത്തിറങ്ങുമെന്നാണ് വിവരം. തമിഴ്, ഹിന്ദി അടക്കമുള്ള ഇന്ത്യൻ ഭാഷകളിൽ ട്രെയിലർ പുറത്തിറക്കിയിട്ടുണ്ട്. 2025 ഡിസംബർ 19 നാണ് ചിത്രം ലോകമെമ്പാടുമായി റിലീസിനെത്തുക. സിഗോർണി വീവർ, സ്റ്റീഫൻ ലാങ്, ജോയൽ ഡേവിഡ് മൂർ, സിസിഎച്ച് പൗണ്ടർ എന്നിവരുൾപ്പെടെ വിപുലമായ താരവിരയാണ് ചിത്രത്തിൽ അണിനിരക്കുക.
ജെയിംസ് കാമറൂൺ, റിക്ക് ജാഫ, അമാൻഡ സിൽവർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. അതേസമയം, ചിത്രത്തിന് അഞ്ച് ഭാഗങ്ങൾ ഉണ്ടാകുമെന്ന് നിർമ്മാതാക്കൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നാലാം ഭാഗം 2029 ലും അഞ്ചാം ഭാഗം 2031 ലും പുറത്തിറക്കുമെന്നാണ് വിവരം.
Read More: സിനിമാമേഖലയിലെ പലരുടെയും നട്ടെല്ല് ബാങ്ക് ബാലൻസുമായി കണക്റ്റഡാണ്; വിമർശനവുമായി വിധു വിനോദ് ചോപ്ര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.