scorecardresearch

പാലിനും തൈരിനുമൊപ്പം ഒരിക്കലും പഴങ്ങൾ കഴിക്കരുത്; കാരണം അറിയാമോ?

ഭക്ഷണ കോമ്പിനേഷനുകളെ പൊരുത്തമുള്ളതും പൊരുത്തമില്ലാത്തതുമായി ആയുർവേദം തരംതിരിക്കുന്നു

ഭക്ഷണ കോമ്പിനേഷനുകളെ പൊരുത്തമുള്ളതും പൊരുത്തമില്ലാത്തതുമായി ആയുർവേദം തരംതിരിക്കുന്നു

author-image
Health Desk
New Update
health, health tips, ie malayalam

പാലിനും തൈരിനുമൊപ്പം പഴങ്ങൾ ചേർക്കുന്ന ശീലം ചിലർക്കെങ്കിലുമുണ്ട്. ഇത് ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. പഴങ്ങൾ മറ്റൊന്നിനൊപ്പം ചേർക്കാതെ ഒറ്റയ്ക്ക് കഴിക്കണമെന്ന് പറയുകയാണ് ആയുർവേദ ഡോ.ഡിംപിൾ ജംഗ്‌ദ.

Advertisment

പാൽ, തൈര്, മോര്, ചീസ്, കോട്ടേജ് ചീസ് എന്നിവയുൾപ്പെടെയുള്ള പാലുൽപ്പന്നങ്ങളിൽ ലാക്റ്റിക് ആസിഡ് ഉണ്ട്. ഇവയുമായി യോജിക്കാത്ത സിട്രിക് ആസിഡ്, മാലിക് ആസിഡ്, ടാർടാറിക് ആസിഡ്, ഫ്യൂമാരിക് ആസിഡ് തുടങ്ങിയ എൻസൈമുകളും ആസിഡുകളും എല്ലാ പഴങ്ങളിലും ഉണ്ട്. ഇവ ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണെന്ന് അവർ പറഞ്ഞു.

ഈ രണ്ടു ഭക്ഷണങ്ങൾ ഒരുമിച്ച് കഴിച്ചാൽ, അവ നിങ്ങളുടെ കുടലിന്റെ പാളി നശിപ്പിക്കുകയും ദഹിക്കാത്ത ഉപാപചയ മാലിന്യങ്ങൾ ശരീരത്തിൽ അടിഞ്ഞു കൂടുകയും ചെയ്യുന്നു. അവ പലപ്പോഴും രക്തപ്രവാഹത്തിലേക്ക് എത്തുകയും ചർമ്മത്തിൽ നിക്ഷേപിക്കുകയും ചർമ്മ വൈകല്യങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്ന് അവർ അഭിപ്രായപ്പെട്ടു.

Advertisment

ചില സാധാരണ പഴങ്ങളിൽ അടങ്ങിയിരിക്കുന്ന ആസിഡുകളുടെ പട്ടികയും അവർ പങ്കുവച്ചിട്ടുണ്ട്.

  • ആപ്പിളിൽ മാലിക് ആസിഡ്, ടാർടാറിക് ആസിഡ്, ഫ്യൂമാരിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്.
  • ആപ്രിക്കോട്ടിൽ മാലിക് ആസിഡ്, ടാർടാറിക് ആസിഡ്, സിട്രിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്.
  • ചെറിയിലും മുന്തിരിയിലും മാലിക് ആസിഡും ടാർടാറിക് ആസിഡും ഉണ്ട്.
  • മുന്തിരി, പേരക്ക, നാരങ്ങ, ഓറഞ്ച് എന്നിവയിൽ സിട്രിക് ആസിഡും മാലിക് ആസിഡും അടങ്ങിയിട്ടുണ്ട്.
  • മാമ്പഴത്തിൽ സിട്രിക് ആസിഡ്, മാലിക് ആസിഡ്, ടാർടാറിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്.
  • പൈനാപ്പിളിൽ മാലിക് ആസിഡും സിട്രിക് ആസിഡും അടങ്ങിയിട്ടുണ്ട്.
  • റാസ്ബെറി, സ്ട്രോബെറി, വാളൻപുളി എന്നിവയിൽ മാലിക് ആസിഡ്, ടാർടാറിക് ആസിഡ്, സിട്രിക് ആസിഡ് എന്നിവയുണ്ട്.
  • തണ്ണിമത്തനിൽ മാലിക് ആസിഡും ഫ്യൂമാരിക് ആസിഡും അടങ്ങിയിട്ടുണ്ട്.
  • തക്കാളിയിൽ ഓക്സാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്.
  • വിനാഗിരിയിൽ അസറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്.

വിദഗ്ധരുടെ അഭിപ്രായത്തിൽ, ദഹനവ്യവസ്ഥയ്ക്ക് നല്ലതല്ലാത്ത ഭക്ഷണ കോമ്പിനേഷനുകൾ ഇവയാണ്. കുടലിന്റെ ആരോഗ്യപ്രശ്നങ്ങൾക്കും ചർമ്മരോഗങ്ങൾക്കും ഇവ കാരണമാകും.

  • പഴങ്ങളും പാലും
  • പഴങ്ങളും തൈരും
  • പാലുൽപ്പന്നങ്ങളും വാളൻപുളിയും
  • പാലുൽപ്പന്നങ്ങളും വിനാഗിരിയും
  • പഴങ്ങളും വിനാഗിരിയും
  • പാലുൽപ്പന്നങ്ങളും തക്കാളിയും
  • മറ്റെന്തെങ്കിലും പഴങ്ങൾക്കൊപ്പം തണ്ണിമത്തൻ

ഭക്ഷണ കോമ്പിനേഷനുകളെ പൊരുത്തമുള്ളതും പൊരുത്തമില്ലാത്തതുമായി ആയുർവേദം തരംതിരിക്കുന്നുവെന്ന് ആയുർവേദ വിദഗ്ധനായ ഡോ.അൻഷു വാത്സ്യൻ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു. പഴങ്ങൾ, പ്രത്യേകിച്ച് സിട്രസ് പഴങ്ങളായ സ്ട്രോബെറി, മുന്തിരി, ഓറഞ്ച്, നെല്ലിക്ക മുതലായവ പാലിനും തൈരിനുമൊപ്പം കഴിക്കരുത്. ഈ കോമ്പിനേഷൻ ഗ്യാസ്ട്രൈറ്റിസിനും മറ്റ് കുടൽ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് അവർ വ്യക്തമാക്കി.

രാത്രിയിൽ പാലിനും തൈരിനുമൊപ്പം നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്നും ഡോ.വാത്സ്യൻ നിർദേശിച്ചു.

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: