/indian-express-malayalam/media/media_files/uploads/2019/09/Pinarayi-and-Edappadi-1.jpg)
തിരുവനന്തപുരം: പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുനരവലോകനം ചെയ്യാന്‍ കേരള- തമിഴ്നാട് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ തീരുമാനം. ഇതിനായി ഇരു സംസ്ഥാനങ്ങളിലെയും വകുപ്പ് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ അഞ്ച് അംഗങ്ങള്‍ വീതമുള്ള സമിതി രൂപീകരിക്കാനും തിരുവനന്തപുരത്തു ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
സമിതിയില്‍ സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരുണ്ടാവും. സമിതിയുടെ ആദ്യ യോഗം സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഒന്നിച്ചുനടത്തിയ വാർത്താസമ്മേളനം (ഫൊട്ടോ പിആർഡി)ആനമലയാര്‍, നീരാര്‍-നല്ലാര്‍ ഡൈവേര്‍ഷനുകള്‍, മണക്കടവ് വിഷയങ്ങളും ഇതേ സമിതി പരിശോധിക്കും. മറ്റു പ്രശ്നങ്ങളില്‍ പരിഗണിക്കേണ്ട കാര്യങ്ങളുടെ അജന്‍ഡയും സമിതി തീരുമാനിക്കും. ഇതോടൊപ്പം മറ്റു വിഷയങ്ങളും ചര്‍ച്ചചെയ്തു പരിഹാരം കാണും. മുല്ലപ്പെരിയാറില്‍ തമിഴ്നാടിനു വൈദ്യുതി നല്‍കാനും തീരുമാനിച്ചു.
ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ ആറു മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തും. പാണ്ടിയാര്‍-പുന്നപ്പുഴ പദ്ധതി വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടി ഉള്‍പ്പെട്ട പ്രത്യേക കമ്മിറ്റി പരിശോധിക്കും.
തമിഴ്നാടും കേരളവും തമ്മിലുള്ള ചർച്ചയിൽ നിന്ന്, ഫൊട്ടോ: പിആർഡി15 വര്‍ഷത്തിനുശേഷമാണ് ഇരു സംസ്ഥാനങ്ങളും ചര്‍ച്ച നടത്തുന്നതെന്നു പിണറായി വിജയന്‍ പറഞ്ഞു. ഇരുസംസ്ഥാനങ്ങളിലുമുള്ളതു സഹോദരങ്ങളാണെന്ന ചിന്തയുണ്ടെങ്കില്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനാവുമെന്ന് അദ്ദേഹം യോഗത്തില്‍ അഭിപ്രായപ്പെട്ടു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രണ്ടു സംസ്ഥാനങ്ങള്‍ക്കും താത്പര്യമുണ്ട്. ഇതിന് അനുയോജ്യമായ ഫോര്‍മുല കണ്ടെത്താനാവും.
Read Also: അമ്മയെത്തിയെങ്കിലും കൂട്ടിക്കൊണ്ടുപോകാന്‍ കഴിഞ്ഞില്ല; ആനക്കുട്ടിയെ പരിചരണത്തിനായി മാറ്റി
തമിഴ്നാട്ടിലെയും കേരളത്തിലെയും ജനങ്ങളും കര്‍ഷകരും സഹോദരങ്ങളാണെന്ന് എടപ്പാടി പളനിസ്വാമി പറഞ്ഞു. ഇതു നല്ല തുടക്കമാണെന്നും ചരിത്രനിമിഷമാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, കെ. രാജു, എം.എം. മണി, തമിഴ്നാട് മന്ത്രി എസ്.പി. വേലുമണി, തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കര്‍ ഡോ. പൊള്ളാച്ചി വി. ജയരാമന്‍, കേരള ചീഫ് സെക്രട്ടറി ടോം ജോസ്, തമിഴ്നാട് ചീഫ് സെക്രട്ടറി കെ. ഷണ്‍മുഗം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us