scorecardresearch

Explained: വെെറസ് വാഹകരാവുമ്പോഴും വവ്വാലുകൾക്ക് എന്തുകൊണ്ട് രോഗബാധ വരുന്നില്ല?

സാർസ്- കോവ് വെെറസ് ഒരു തരം വെരുകുകളിൽ നിന്നും, മെർസ് - കോവ് വെെറസ് അറേബ്യൻ ഒട്ടകങ്ങളിൽ നിന്നുംമനുഷ്യരിലേക്ക് പകരുന്നതായാണ് ലോകാരോഗ്യ സംഘടന പറയുന്നത്

സാർസ്- കോവ് വെെറസ് ഒരു തരം വെരുകുകളിൽ നിന്നും, മെർസ് - കോവ് വെെറസ് അറേബ്യൻ ഒട്ടകങ്ങളിൽ നിന്നുംമനുഷ്യരിലേക്ക് പകരുന്നതായാണ് ലോകാരോഗ്യ സംഘടന പറയുന്നത്

author-image
WebDesk
New Update
Explained: വെെറസ് വാഹകരാവുമ്പോഴും വവ്വാലുകൾക്ക് എന്തുകൊണ്ട് രോഗബാധ വരുന്നില്ല?

Bats are hanging upside down in a tree of a " Bat View Point, set up by The Tripura State Forest Department in Agartala MBB College in order to maintain the ecology. Express photo by Abhisek Saha 19.10.19 *** Local Caption *** Bats are hanging upside down in a tree of a " Bat View Point, set up by The Tripura State Forest Department in Agartala MBB College in order to maintain the ecology.

പുതുതായി കണ്ടെത്തിയ കൊറോണ വൈറസ് ഭൂഖണ്ഡങ്ങൾക്കതീതമായി വ്യാപിക്കുന്നതിനിടെ അതിന്റെ ഉത്ഭവത്തെക്കുറിച്ചും എങ്ങനെ മനുഷ്യരിലേക്ക് വ്യാപിച്ചുവെന്നും മനസ്സിലാക്കുന്നതിനുള്ള പഠനങ്ങൾ നടക്കുകയാണ്.

Advertisment

കൊറോണ വൈറസുകളാൽ വരുന്ന, കോവിഡ്-19 അടക്കമുള്ള അസുഖങ്ങൾ സുവോനോട്ടിക് (zoonotic) അഥവാ മറ്റുജീവികളിൽ നിന്ന് മനുഷ്യരിലേക്കു പകരുന്നവയാണ്. സാർസ്- കോവ് (SARS-CoV) വൈറസ് ഒരു തരം വെരുകുകളിൽ നിന്നും (Civet Cat), മെർസ് - കോവ് (MERS-CoV) വൈറസ് അറേബ്യൻ ഒട്ടകങ്ങളിൽ നിന്നും (Dromedary Camel) മനുഷ്യരിലേക്ക് പകരുന്നതായാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയുന്നത്.

രണ്ടു വൈറസുകളും വവ്വാലുകളുടെ ശരീരത്തിൽ നിന്ന് ഉത്ഭവിച്ച് മറ്റു ജീവികളിലേക്ക് പകർന്നതായാണ് വിശ്വസിക്കപ്പെടുന്നത്. ചൈനയിലെ വുഹാനിൽ ആദ്യമായി കണ്ടെത്തിയ നോവൽ കൊറോണ വൈറസ് എങ്ങനെയാണ് ഉത്ഭവിച്ചതെന്ന കാര്യത്തിൽ അന്തിമ നിഗമനത്തിലെത്താൻ ഗവേഷകർക്ക് ഇതുവരെ സാധിച്ചിട്ടില്ലെങ്കിലും പലരും വിശ്വിസിക്കുന്നത് നേരത്തേ വവ്വാലുകളിൽ ഈ വൈറസ് ഉണ്ടായിരുന്നിരിക്കാമെന്നാണ്.

Explained: കൊറോണ വൈറസിന് വസ്ത്രങ്ങളില്‍ ജീവിക്കാന്‍ സാധിക്കുമോ?

എന്തുകൊണ്ട് ഇത്രയും വൈറസുകൾ വവ്വാലുകളിൽ നിന്ന് വരുന്നു?

മുൻപ് വിവിധ രാജ്യങ്ങളിൽ പകർച്ചവ്യാധികൾക്ക് കാരണമായ ഒട്ടേറെ സുവോനോട്ടിക് വൈറസുകളുടെ പ്രകൃതിദത്തമായ സംഭരണിയാണ് വവ്വാലുകളുടെ ശരീരമെന്നു മുൻ വർഷങ്ങളിൽ നടന്ന ധാരാളം പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. നിപ, റാബിസ്, മാർബർഗ്, ഹെൻഡ്ര അടക്കമുള്ള വൈറസുകൾ ഇതിലുൾപ്പെടുന്നു.

Advertisment

2002-2004 സമയത്ത് 25ലധികം രാജ്യങ്ങളിലായി 800ഓളം പേർ മരിക്കാൻ കാരണമായ സാർസ് വൈറസ് ബാധയ്ക്ക് ഹോഴ്സ്ഷൂ (Horseshoe) ഇനത്തിൽ പെടുന്ന വവ്വാലുകളുമായി ബന്ധമുണ്ടെന്ന് 2017ൽ കണ്ടെത്തിയിരുന്നു.

സാർസ് വൈറസിന്റെ ഉത്ഭവം രാജ്യത്തെ തെക്കുകിഴക്കൻ പ്രവിശ്യയായ യുനാനിലെ വിദൂര ഗുഹകളിലുള്ള ഇത്തരം വവ്വാലുകളിൽ നിന്നാണെന്ന് കണ്ടെത്താൻ ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഗവേഷകർക്ക് സാധിച്ചിരുന്നു. നോവൽ കൊറോണ വൈറസിനും ഹോഴ്സ്ഷൂ വവ്വാലുകളുമായി ബന്ധം കണ്ടെത്താനായേക്കുമെന്നാണ് ചില വിദഗ്‌ധർ വിശ്വസിക്കുന്നത്.

എന്തുകൊണ്ട് വവ്വാലുകൾ രോഗബാധയെ അതിജിവിക്കുന്നു, അവ വൈറസ് വാഹകരാവുമ്പോഴും?

രോഗം ബാധിക്കാതെ വിവിധ തരം വൈറസുകളെ വഹിക്കാൻ വവ്വാലുകൾക്ക് കഴിയുന്നു. റാബിസ് മാത്രമാണ് അതിൽനിന്ന് വ്യത്യസ്തമായത്. റാബിസ് വവ്വാലുകളെയും ബാധിച്ചിരുന്നു. സസ്തനികളിലെ 25 ശതമാനം സ്പീഷിസുകൾ ഉൾക്കൊള്ളുന്ന വവ്വാൽ ഇനങ്ങൾക്ക് അവയ്ക്ക് പറക്കാനുള്ള കഴിവു വികസിപ്പിച്ച പരിണാമ പ്രക്രിയ ഭാഗമായി ശക്തമായ പ്രതിരോധശേഷി വന്നിട്ടുണ്ടാവാമെന്ന് ഗവേഷകർ പറയുന്നു.

വവ്വാലുകൾ പറക്കുമ്പോൾ അവയുടെ ശരീരത്തിന് ഊർജം ആവശ്യമുള്ളതിനാൽ കോശങ്ങൾ ഡിഎൻഎ കഷ്ണങ്ങളായി വേർപിരിയുകയും അവ പുറന്തള്ളപ്പെടുകയും ചെയ്യുന്നതായി പഠനങ്ങളിൽ പറയുന്നു. ഭൂരിപക്ഷം ജീവികളും ഡിഎൻഎകളെ പുറത്തുനിന്നു ശരീരത്തിൽ കടന്നുകൂടിയ വസ്തുക്കളായി (foreign invading bodies) കാണുമ്പോൾ വവ്വാലുകളിൽ അത്തരത്തിൽ കാര്യമായ പ്രതികരണമൊന്നുമുണ്ടാവുന്നില്ല.

കുറഞ്ഞ രീതിയിൽ മാത്രം ശരീരം പ്രതികരിക്കുന്നത് കാരണം, ഊർജം ഉയരാൻ കാരണമാവുന്ന തരത്തിലുള്ള വീക്കങ്ങളോ പഴുപ്പുകളോ വവ്വാലുകളുടെ ശരീരത്തിനകത്ത് ഉണ്ടാവുന്നില്ല. ഈ പ്രതിഭാസമാണ് ശരീരത്തിൽ വൈറസുകൾ നിലനിൽക്കുന്നതിനുള്ള കാരണണായി പറയുന്നത്.

ജനിതകമായി പുനർക്രമീകരിക്കാനുള്ള കഴിവിന്റെ പേരിൽ അറിയപ്പെടുന്ന കൊറോണ വൈറസുകൾ പുതിയ ജീനോടൈപ്പുകളിലേക്കും രോഗബാധകളിലേക്കും നയിക്കാമെന്ന്, സാർസിനു സമാനമായ കൊറോണ വൈറസ് പകർച്ചവ്യാധി പ്രവചിച്ച, അമേരിക്കൻ സൊസൈറ്റി ഓഫ് മൈക്രോ ബയോളജി 2007ൽ നടത്തിയ ഒരു പഠനത്തിൽ ഗവേഷകർ പറയുന്നു.

"ഹോഴ്സ്ഷൂ വവ്വാലുകളിൽ സാർസ് കോവി പോലുള്ള വൈറസുകളെ സംഭരിച്ചിട്ടുള്ളതായി കാണാം. ഇതിനൊപ്പം തെക്കൻ ചൈനയിൽ വന്യജീവികളെ ഭക്ഷണമായി ഉപയോഗിക്കുന്ന സംസ്കാരം കൂടിയുണ്ട്. ജീവികളിൽ നിന്നോ പരീക്ഷണ ശാലകളിൽ നിന്നോ സാർസും പുതിയ വൈറസുകളും വീണ്ടും വ്യാപിക്കാൻ സാധ്യതയുണ്ട്. അതിനെ മറികടക്കാനുള്ള ശ്രമങ്ങളെ അവഗണിക്കാൻ പറ്റില്ല" അമേരിക്കൻ സൊസെെറ്റി ഓഫ് മൈക്രോ ബയോളജിയുടെ പഠനത്തിൽ പറയുന്നു.

Read in English: Coronavirus: Why bats carry viruses but don’t fall ill themselves

Corona Virus Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: