scorecardresearch

ജനതാ കര്‍ഫ്യൂ കഴിഞ്ഞാലും ഇന്ന് വീട്ടിലിരിക്കുക: നിര്‍ദേശവുമായി സംസ്ഥാന സര്‍ക്കാര്‍

കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുത്തും

കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുത്തും

author-image
WebDesk
New Update
ജനതാ കര്‍ഫ്യൂ കഴിഞ്ഞാലും ഇന്ന് വീട്ടിലിരിക്കുക: നിര്‍ദേശവുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഇന്ന് ജനതാ കര്‍ഫ്യൂ അവസാനിച്ചതിനു ശേഷവും ജനങ്ങള്‍ വീട്ടില്‍ തന്നെ കഴിയണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി. രാത്രി 9മണി വരെയാണ് ജനതാ കര്‍ഫ്യൂ. ഇത് കഴിഞ്ഞ ശേഷവും ജനങ്ങള്‍ വീടിനകത്ത് കഴിയുന്നതാണ് നല്ലതെന്ന് ആരോഗ്യ പ്രവര്‍ത്തകരടക്കമുള്ളവരുടെ നിര്‍ദേശമുണ്ടായിരുന്നു. ഒമ്പത് മണിക്ക് ശേഷം ആളുകള്‍ പുറത്തിറങ്ങിയാല്‍ നടപടിയെടുക്കും.

Advertisment

Also Read: കോവിഡ്-19: നിരീക്ഷണത്തിലുളളവര്‍ പുറത്തിറങ്ങിയാല്‍ ക്രൈം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ്

സംസ്ഥാനത്ത് 9 ജില്ലകള്‍ കോവിഡ് ബാധിതമാണെന്നു ചീഫ് സെക്രട്ടറി പ്രതികരിച്ചു. കൊല്ലം, ആലപ്പുഴ, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ഒഴികെയുള്ള ജില്ലകളാണ് കോവിഡ് ബാധിതം.

കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുത്തും. എന്നാൽ സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ പൂര്‍ണമായും അടച്ചിടാൻ തീരുമാനിച്ചിട്ടില്ലെന്ന് സർക്കാർ പ്രതികരിച്ചു. ഇത്തരത്തിലുള്ള വാര്‍ത്ത തെറ്റാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Advertisment

Also Read: കൊച്ചി മെട്രോ അടക്കം രാജ്യത്തെ മെട്രോ സർവീസുകൾ മാർച്ച് 31 വരെ നിർത്തിവയ്ക്കും

ഏഴ് ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. നേരത്തേ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമുണ്ട്.കാസര്‍ഗോഡ് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Covid19 Corona Virus Chief Secretary Pinarayi Vijayan Kerala Corona

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: