/indian-express-malayalam/media/media_files/uploads/2021/06/yuva-mridula.jpg)
യുവ കൃഷ്ണയും മൃദുല വിജയും തമ്മിലുളള വിവാഹം മിനി സ്ക്രീൻ പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ്. ജൂലൈയിൽ വിവാഹം ഉണ്ടാകുമെന്ന് ഇരുവരും അറിയിച്ചിട്ടുണ്ട്. എന്നാൽ തീയതി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഇരുവരുടേതും പ്രണയ വിവാഹമല്ലെന്നും വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചതാണെന്നും യുവയും മൃദുലയും വ്യക്തമാക്കിയിട്ടുണ്ട്.
മൃദുലയെ താൻ ആദ്യമായി കണ്ടത് എവിടെ വച്ചാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യുവ കൃഷ്ണ. കൗമുദി ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ''ഒരു ഓഫ് ഉള്ള ദിവസം, ഞാനും രേഖ ചേച്ചി, മൃദുല, അവളുടെ അനിയത്തി, രേഖ ചേച്ചിയുടെ ഡ്രൈവര്‍ എല്ലാവരും ചേര്‍ന്ന് ഒന്ന് ഹാങ് ഔട്ട് ചെയ്യാന്‍ ഇറങ്ങി. അപ്പോൾ പുഞ്ചക്കിരി ഷാപ്പില്‍ പോകാമെന്ന് പ്ലാനിട്ടു. ഫസ്റ്റ് ടൈം ഞാന്‍ മൃദുലയെ കാണുന്നത് അങ്ങനെയാണ്,'' യുവ പറഞ്ഞു.
Read Here: ബാച്ചിലര്‍ ജീവിതത്തിലെ അവസാനദിനം കൂട്ടുകാര്‍ക്കൊപ്പം ആഘോഷിച്ച് മൃദുല വിജയ്; ചിത്രങ്ങള്‍
കളളുഷാപ്പിൽ വച്ചാണ് മൃദുലയെ ആദ്യമായി കണ്ടതെന്ന യുവയുടെ മറുപടി കേട്ട് തമാശരൂപേണ കളിയാക്കിയ അവതാരകയോട് കള്ള് ഷാപ്പില്‍ കള്ള് കുടിക്കാന്‍ മാത്രമാണോ പോകുന്നതെന്നും അവിടെയാണ് ഏറ്റവും നല്ല ഫുഡ് കിട്ടുന്നതെന്നും അങ്ങനെ കഴിക്കാന്‍ പോയപ്പോഴാണ് മൃദുലയെ കാണുന്നതെന്നും താരം പറഞ്ഞു.
അതിനുശേഷം സാധാരണ സുഹൃത്തുക്കള്‍ അയക്കുന്നത് പോലെയുള്ള മെസേജിങ് പോലും ഞങ്ങള്‍ തമ്മില്‍ ഇല്ലായിരുന്നുവെന്നും യുവ വ്യക്തമാക്കി. വല്ലപ്പോഴും ഹായ്, ഹലോ, സുഖമല്ലേ, എന്തൊക്കെയുണ്ട് വിശേഷം, എന്നൊക്കെ ചോദിച്ചാല്‍ ആയി. അല്ലെങ്കില്‍ ഇല്ല. അത്രയേ ഉണ്ടായിരുന്നുള്ളൂവെന്നും താരം പറഞ്ഞു. അതും കഴിഞ്ഞ് ഒരു വർഷത്തിനുശേഷമാണ് ഈ പ്ലാനിങ്ങുകളൊക്കെ നടക്കുന്നതെന്ന് യുവ പറഞ്ഞു.
നിരവധി സീരിയലുകളിലൂടെയും ടിവി ഷോയിലൂടെയും മൃദുല വിജയ് ശ്രദ്ധേയയാണ്. ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലൂടെ ശ്രദ്ധേയനാണ് യുവ കൃഷ്ണ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.