/indian-express-malayalam/media/media_files/uploads/2021/08/39.jpg)
ഒരൊറ്റ ഡാൻസിലൂടെ സോഷ്യൽ മീഡിയയിൽ താരമായ കുട്ടിയാണ് വൃദ്ധി വിശാൽ. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേദിയിൽ ചുവടുവെച്ച് വാട്സ്ആപ്പ് സ്റ്റാറ്റസുകളിലൂടെയാണ് വൃദ്ധി താരമായത്. പിന്നാലെ ജൂഡ് ആന്തണി സംവിധാനം ചെയ്ത ‘സാറാസ്’ സിനിമയിലൂടെയും വൃദ്ധി മലയാളികളുടെ പ്രിയങ്കരിയായി.
ഇപ്പോഴിതാ ഇൻസ്റ്റഗ്രാം റീൽസിലൂടെ പുതിയൊരു ക്യൂട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് വൃദ്ധിക്കുട്ടി. ഒരു ചൈനീസ് ഗാനത്തിന് കളിച്ചു ചിരിച്ചു ഡാൻസ് ചെയ്തു തകർക്കുകയാണ് വൃദ്ധി വീഡിയോയിൽ.
ഇടക്ക് തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും വൃദ്ധിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവക്കാറുണ്ട്. ഈ അടുത്ത് കസവുടുപ്പും കേരള സാരിയും ഉടുത്ത് പങ്കുവച്ച ചിത്രങ്ങൾ വൈറലായിരുന്നു.
Also read: ചക്കപ്പഴത്തിലേക്ക് തിരിച്ചു വരുമോ? ആരാധകർക്ക് മറുപടിയുമായി അശ്വതി
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ ‘കടുവ’യിൽ പൃഥ്വിയുടെ മകളായി അഭിനയിക്കാനൊരുങ്ങുകയാണ് വൃദ്ധിക്കുട്ടി. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ് വൃദ്ധി. ഈ കൊച്ചുമിടുക്കിയുടെ പഴയ ഡാൻസ് വീഡിയോകളും ടിക് ടോക് വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us