ചക്കപ്പഴത്തിലേക്ക് തിരിച്ചു വരുമോ? ആരാധകർക്ക് മറുപടിയുമായി അശ്വതി

രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണ് അശ്വതി

അവതാരകയെന്ന രീതിയിൽ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണെങ്കിലും കുടുംബപ്രേക്ഷകർക്കിടയിൽ അശ്വതിയെ ഏറെ ശ്രദ്ധേയമാക്കിയ പരമ്പരയാണ് ചക്കപ്പഴം. മകൾ പത്മയ്ക്ക് കൂട്ടായി രണ്ടാമത്തെ കുഞ്ഞ് എത്തുന്ന സന്തോഷത്തിലാണ് അശ്വതി ഇപ്പോൾ. അടുത്തിടെ തന്റെ മെറ്റേണിറ്റി ഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളും അശ്വതി ആരാധകരുമായി പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ, ആരാധകരുടെ ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കും ഇൻസ്റ്റഗ്രാമിലൂടെ മറുപടി നൽകുകയാണ് അശ്വതി. ചക്കപ്പഴത്തിലേക്ക് തിരിച്ചു വരുമോ? എന്നായിരുന്നു​ ഒരാളുടെ ചോദ്യം. തന്റെ മെറ്റേണിറ്റി ലീവ് കഴിഞ്ഞാൽ തീർച്ചയായും തിരികെ എത്തുമെന്ന് അശ്വതി പറയുന്നു.

സെപ്റ്റംബർ 12നാണ് ഡേറ്റ് എന്നും ഒരു മാസം കൂടിയുളളൂ കുഞ്ഞ് വാവയെത്താൻ എന്നും അശ്വതി. പെൺകുഞ്ഞാണ് പിറക്കുന്നതെങ്കിൽ ഇടാൻ പേരു കണ്ടുവച്ചിട്ടുണ്ടെന്നും ആൺകുട്ടിയാണെങ്കിൽ ഒന്നുകൂടി തപ്പി കണ്ടുപിടിക്കണമെന്നും അശ്വതി ഇൻസ്റ്റഗ്രാം ചോദ്യോത്തരവേളയിൽ പറയുന്നു.

വരാനിരിക്കുന്ന പ്രൊജക്റ്റുകൾ എന്തൊക്കെയെന്ന ചോദ്യത്തിന് ആദ്യം ഈ പ്രൊജക്റ്റ് കംപ്ലീറ്റ് ചെയ്യട്ടെ എന്നാണ് നിറവയറുമായി നിൽക്കുന്ന ചിത്രം പങ്കുവച്ച് കൊണ്ട് അശ്വതി കുറിച്ചത്.

Read more: ചക്കപ്പഴം ലൊക്കേഷനിൽ അശ്വതിയുടെ ബേബി ഷവർ ആഘോഷം?; ചിത്രങ്ങൾ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Chakkapazham star aswathy sreekanth reply to her fans

Next Story
വിവാഹശേഷമുളള ആദ്യ യാത്ര മൂന്നാറിലേക്ക്, വിശേഷങ്ങൾ പങ്കിട്ട് യുവയും മൃദുലയും
The moderation of comments is automated and not cleared manually by malayalam.indianexpress.com