/indian-express-malayalam/media/media_files/uploads/2020/08/vanambadi-serial-fame-sai-kiran-hobby-406509.jpg)
'വാനമ്പാടി' സീരിയലിലെ മോഹൻകുമാർ എന്ന കഥാപാത്രമായി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടനാണ് സായ് കിരൺ. തന്റെ വേറിട്ടൊരു ഹോബിയെ കുറിച്ച് സംസാരിക്കുകയാണ് സായ് കിരൺ ഇപ്പോൾ. പാമ്പു പിടുത്തമാണ് സായ് കിരണിന്റെ ഹോബി.
"സംഗീതം പോലെ മറ്റൊരിഷ്ടം പാമ്പുപിടുത്തമാണ്. അതിനുള്ള ലൈസൻസ് എടുത്തിട്ടുണ്ട്. 21 വർഷമായിട്ട് ചെയ്യുന്നു. കോളേജ് കാലമായപ്പോൾ ഹൈദരാബാദിലെ ഫ്രണ്ട്സ് ഓഫ് സ്‌നേക്ക് സൊസൈറ്റിയിൽ ചെന്ന് അംഗത്വമെടുത്തു. സ്‌നേക് റെസ്ക്യൂ പഠിക്കണമെന്ന ആഗ്രഹത്തോടെ. ഇപ്പോൾ സ്കൂളുകളിലും കോളേജുകളിലും സ്‌നേക്ക് ഷോ സംഘടിപ്പിക്കാറുണ്ട്. കുട്ടികൾക്ക് ഓരോ പാമ്പുകളെ കുറിച്ച് പറഞ്ഞുകൊടുക്കും. അതൊക്കെ ഒരു രസമാണ്. എന്നാലും പാഷൻ അഭിനയം തന്നെയാണ്," സായ് കിരൺ പറയുന്നു. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സായ് കിരൺ.
സംഗീതകുടുംബത്തിൽ നിന്നാണ് സായ് കിരണിന്റെ വരവ്. അച്ഛൻ വി രാമകൃഷ്ണൻ ഗായകനാണ്. ഗായിക പി സുശീലയുടെ ബന്ധുവാണ് സായ് കിരൺ. സായി കിരണിന്റെ അച്ഛൻ രാമകൃഷ്ണന്റെ അമ്മയുടെ ഇളയ സഹോദരിയാണ് പി സുശീല.
Read more: വില്ലത്തരം സ്ക്രീനിൽ മാത്രം, ഇവളെനിക്ക് പ്രിയങ്കരി; സ്നേഹചിത്രവുമായി ‘വാനമ്പാടി’ താരങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.