scorecardresearch

വില്ലത്തരം സ്ക്രീനിൽ മാത്രം, ഇവളെനിക്ക് പ്രിയങ്കരി; സ്നേഹചിത്രവുമായി 'വാനമ്പാടി' താരങ്ങൾ

ഗൗരിയ്ക്ക് ഒപ്പമുള്ള സുചിത്രയുടെ ചിത്രങ്ങൾ ശ്രദ്ധ കവരുകയാണ്

ഗൗരിയ്ക്ക് ഒപ്പമുള്ള സുചിത്രയുടെ ചിത്രങ്ങൾ ശ്രദ്ധ കവരുകയാണ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Vanambadi stars, suchithra nair, Gouri, Anumol, Padmini

Vanambadi Serial: മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് ‘വാനമ്പാടി’. സീരിയലിലെ അനുമോളും വില്ലത്തി പദ്‌മിനിയും പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ്. അനുമോൾ എന്ന കേന്ദ്രകഥാപാത്രത്തെ ഗൗരി കൃഷ്ണൻ അവതരിപ്പിക്കുമ്പോൾ പദ്‌മിനി എന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുചിത്ര നായരാണ്. ഗൗരിയ്ക്ക് ഒപ്പമുള്ള ഏതാനും സെൽഫിചിത്രങ്ങളാണ് ഇപ്പോൾ സുചിത്ര പങ്കുവയ്ക്കുന്നത്. സീരിയലിൽ വില്ലത്തിയാണെങ്കിലും ഏറെ ആരാധകർ സുചിത്രയ്ക്കുണ്ട്. സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് താരം.

Advertisment

View this post on Instagram

With my chakkuu

A post shared by @ suchithra_chanthu on

ഗൗരി കൃഷ്ണന് ഒപ്പം മാത്രമല്ല, സീരിയലിൽ തന്റെ മകൾ തംബുരുവായി അഭിനയിക്കുന്ന സോനയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും സുചിത്ര പങ്കുവച്ചിട്ടുണ്ട്.

View this post on Instagram

With ma chakkuu Thamburu

A post shared by @ suchithra_chanthu on

View this post on Instagram

Endde muthu #gouriprakash#location#vanambadi_serial #cuTe sis#love

A post shared by @ suchithra_chanthu on

View this post on Instagram

VanamBadi#FuN#TiME#saikiranram #gouriprakash

A post shared by @ suchithra_chanthu on

തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ സുചിത്ര ഒരു നർത്തകി കൂടിയാണ്. എട്ടുവർഷമായി മോഹിനിയാട്ടം അഭ്യസിക്കുന്നുണ്ട് താരം. ‘വാനമ്പാടി’യിലെ സുചിത്രയുടെ ഡ്രസ്സിംഗ് സ്റ്റൈലിനും സാരികൾക്കും ആഭരണങ്ങൾക്കുമൊക്കെ ഏറെ ആരാധകരുണ്ട്. മാസം ഏകദേശം 20000 രൂപയോളമാണ് തന്റെ കഥാപാത്രത്തിനു വേണ്ട ആഭരണങ്ങളും മറ്റും വാങ്ങാനായി ചെലവാക്കുന്നത് എന്ന് സുചിത്ര തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

രജപുത്ര രഞ്ജിത്ത്​ ആണ് 'വാനമ്പാടി'യുടെ നിർമാതാവ്. ചിപ്പിയും സീരിയലിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സായ് കിരൺ, ഉമാ ദേവി, ബാലു മേനോൻ, സീമ ജി നായർ എന്നിവരാണ് സീരിയലിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. 2017 ജനുവരി 30 ന് ആരംഭിച്ച സീരിയൽ ഇതിനകം 970 ലേറെ എപ്പിസോഡുകൾ പിന്നിട്ടു കഴിഞ്ഞു.

Read more: നോക്കേണ്ട ഉണ്ണി ഇത് ഞാൻ തന്നെ: മാസ് ലുക്കിൽ ‘വാനമ്പാടി’ താരം ഉമ നായർ

Serial Artist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: