scorecardresearch

മകൾ ജനിച്ച സന്തോഷം പങ്കുവച്ച് ‘സ്വാമി അയ്യപ്പൻ’ താരം കൗശിക് ബാബു

മിനി സ്ക്രീൻ മലയാളികൾക്ക് സ്വാമി അയ്യപ്പന്റെ വേഷത്തിലെത്തിയ കൗശിക് ബാബുവിനെ അത്ര പെട്ടെന്നൊന്നും മറക്കാനാവില്ല

മിനി സ്ക്രീൻ മലയാളികൾക്ക് സ്വാമി അയ്യപ്പന്റെ വേഷത്തിലെത്തിയ കൗശിക് ബാബുവിനെ അത്ര പെട്ടെന്നൊന്നും മറക്കാനാവില്ല

author-image
Television Desk
New Update
kaushik babu, ie malayalam

മകൾ ജനിച്ച സന്തോഷം പങ്കുവച്ചിരിക്കുകയാണ് ‘സ്വാമി അയ്യപ്പൻ’ താരം കൗശിക് ബാബു. സോഷ്യൽ മീഡിയ വഴിയാണ് താൻ അച്ഛനായ വിവരം കൗശിക് അറിയിച്ചത്. നിരവധി ആരാധകർ താരത്തിന് ആശംസകൾ നേർന്നിട്ടുണ്ട്.

Advertisment
publive-image

2019 ലായിരുന്നു കൗശിക്കും ഭവ്യയും തമ്മിലുള്ള വിവാഹം. ചെന്നൈ സ്വദേശിനിയാണ് ഭവ്യ. ഏതാനും മാസം മുൻപ് ജീവിതത്തിൽ പുതിയ അതിഥിക്കായി കാത്തിരിക്കുകയാണെന്ന് ബേബി ഷവർ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കൗശിക് കുറിച്ചിരുന്നു.

മിനി സ്ക്രീൻ മലയാളികൾക്ക് സ്വാമി അയ്യപ്പന്റെ വേഷത്തിലെത്തിയ കൗശിക് ബാബുവിനെ അത്ര പെട്ടെന്നൊന്നും മറക്കാനാവില്ല. ‘സ്വാമി അയ്യപ്പനി’ലൂടെ മലയാളത്തിലും ഏറെ ആരാധകരെ നേടാൻ തെലുങ്ക് താരം കൗശികിന് ആയിരുന്നു. സ്വാമി അയ്യപ്പൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്ന മുഖം കൗശിക്കിന്റേതാണ്.

Advertisment

Read More: കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി അല്ലിയാമ്പൽ സീരിയൽ താരങ്ങൾ

2015 ല്‍ പുറത്തിറങ്ങിയ വൈറ്റ് ബോയ്‌സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും അരങ്ങേറ്റം കുറിച്ചിരുന്നു കൗശിക്. പിന്നീട് ചില സിനിമകൽ കൗശിക് അഭിനയിച്ചിരുന്നുവെങ്കിലും ‘സ്വാമി അയ്യപ്പൻ’ നേടിയ ജനപ്രീതി മറ്റൊന്നിലും നേടാൻ ഈ യുവതാരത്തിന് കഴിഞ്ഞിരുന്നില്ല. മലയാള മിനിസ്‌ക്രീനില്‍ നിന്നും വിട്ടുനിൽക്കുന്ന കൗശിക് തെലുങ്കിൽ ശ്രീമുരുകനും ആദി ശങ്കരനുമായി തിളങ്ങിയിരുന്നു. അഭിനേതാവിനു പുറമേ മികച്ച നർത്തകൻ കൂടിയാണ് കൗശിക്.

Serial Artist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: