കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി അല്ലിയാമ്പൽ സീരിയൽ താരങ്ങൾ

സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്ത ജനപ്രിയ സീരിയലാണ് അല്ലിയാമ്പല്‍

alliyambal serial, ie malayalam

‘അല്ലിയാമ്പൽ’ എന്ന സീരിയലിലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത തമിഴ്-തെലുങ്ക് നടനാണ് ജയ് ധനുഷ്. ഇതേ സീരിയലിൽ വില്ലത്തി റോളിലെത്തിയത് ജയ്‌യുടെ ഭാര്യ കീർത്തിയാണ്. പരമ്പര അവസാനിച്ചെങ്കിലും മലയാളി പ്രേക്ഷകർക്ക് ഇരുവരും പ്രിയങ്കരരാണ്.

Read More: എന്റെ ഈ അവസ്ഥയിൽ ആരും സന്തോഷിക്കേണ്ട, ഞാൻ തിരിച്ചുവരും; പാടാത്ത പൈങ്കിളിയിലെ ദേവ

ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെ വരവേൽക്കാനൊരുങ്ങുകയാണ് ഇരുവരും. വളക്കാപ്പ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് കീർത്തിയാണ് ഈ സന്തോഷ വിവരം അടുത്തിടെ പങ്കുവച്ചത്. ”ഈ സ്പെഷ്യൽ ഡേയിൽ ഞങ്ങൾ അച്ഛനും അമ്മയും ആകുവാൻ പോകുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു,” എന്നായിരുന്നു ചിത്രങ്ങൾ പങ്കുവച്ച് കീർത്തി കുറിച്ചത്.

സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്ത ജനപ്രിയ സീരിയലാണ് അല്ലിയാമ്പല്‍. ഒരു ഗ്രാമത്തിലെ പ്രണയിതാക്കളുടെ കഥയാണ് അല്ലിയാമ്പല്‍ പറയുന്നത്. വ്യത്യസ്ത ജീവിത പശ്ചാത്തലത്തില്‍ നിന്നുള്ള രണ്ടു പേരുടെ പ്രണയ കഥയാണ് ഈ ജനപ്രിയ സീരിയലിന്റെ ഇതിവൃത്തം. കന്നഡ താരം പല്ലവി ഗൗഡ, ജയ് ധനുഷ്, കീര്‍ത്തി, ഷാനവാസ് എന്നിവരാണ് സീരിയലിലെ മുഖ്യ കഥാപാത്രങ്ങള്‍. കന്നഡ താരം പല്ലവി ഗൗഡയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. നായക കഥാപാത്രമായ ദേവനെയാണ് ജയ് അവതരിപ്പിച്ചത്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Alliyambal serial stars are going to mom and dad500116

Next Story
ഒടുവിൽ സൂര്യയും ബിഗ് ബോസിൽ നിന്ന് പുറത്തേക്ക്Bigg Boss, Bigg Boss Malayalam Season 3, Soorya J menon, Soorya menon evicted, Bigg Boss kidilam firoz, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com