scorecardresearch

സംസ്ഥാന ടെലിവിഷൻ പുരസ്കാരം: മികച്ച നടി അശ്വതി, നടൻ ശിവജി ഗുരുവായൂർ

മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്

മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്

author-image
Television Desk
New Update
state television award 2020

29th Kerala State Television Award 2020: തിരുവനന്തപുരം: ഇരുപത്തി ഒൻപതാമത് കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ 2020 പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

Advertisment

മികച്ച നടിയ്ക്കുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം അശ്വതി ശ്രീകാന്ത് നേടി. ഫ്ളവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയലിലെ അഭിനയത്തിനാണ് അവാർഡ്. 'കഥയറിയാതെ' എന്ന പരമ്പരയിലൂടെ ശിവജി ഗുരുവായൂർ മികച്ച നടനുള്ള അവാർഡും സ്വന്തമാക്കി.

Read more: കുഞ്ഞു പിറന്നതിനു പിന്നാലെ മികച്ച നടിക്കുള്ള പുരസ്കാരവും; അശ്വതിക്ക് ഇത് ഇരട്ടിമധുരം

മികച്ച രണ്ടാമത്തെ നടിയായി ശാലു കുര്യൻ (അക്ഷരത്തെറ്റ്) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം നേടിയത് 'ചക്കപ്പഴം' സീരിയലിലെ റാഫിയാണ്.

Advertisment

മഴവിൽ മനോരമയിലെ ‘മറിമായ’മാണ് മികച്ച ഹാസ്യ പരിപാടി. മറിമായത്തിലെ അഭിനയത്തിന് സലിം ഹസൻ ഹാസ്യ നടനുള്ള പ്രത്യേക പരാമർശം നേടി. മികച്ച ബാലതാരമായി ഗൗരി മീനാക്ഷി (ഒരിതൾ- ദൂരദർശൻ) തിരഞ്ഞെടുക്കപ്പെട്ടു.

സൗമ്യം, ശ്രീത്വം, ഭാവദ്വയം (ദൂരദർശൻ) എന്ന പരിപാടിയുടെ അവതാരക രാജശ്രീ വാര്യർ മികച്ച അവതരണത്തിനുള്ള പുരസ്കാരം നേടി. മികച്ച​ അവതാരകനായി ഏഷ്യാനെറ്റ് ന്യൂസിലെ ബാബു രാമചന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. വല്ലാത്തൊരു കഥയുടെ അവതരണത്തിനാണ് ബാബു രാമചന്ദ്രൻ പുരസ്കാരം നേടിയത്.

മികച്ച അവതാരകൻ/ഇന്റർവ്യൂവർ പുസ്കാരം ട്വന്റിഫോർ ന്യൂസിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ കെ ആർ ഗോപീകൃഷ്ണനും വാർത്താ അവതാരകയ്ക്കുള്ള അവാർഡ് രേണുജ എൻ ജി (ന്യൂസ് 18)യും മികച്ച കമന്റേറ്റർ അവാർഡ് ഏഷ്യാനെറ്റ് ന്യൂസിലെ സി അനൂപും നേടി. പാട്ടുകൾക്ക് കൂടൊരുക്കിയ ആൾ എന്ന പരിപാടിയ്ക്കാണ് അവാർഡ്.

നന്ദകുമാർ തോട്ടത്തലിന്റെ ദി സീ ഓഫ് എക്റ്റസിക്കാണ് മികച്ച ഡോക്യുമെന്ററിക്കുള്ള അവാർഡ് നേടിയത്. മികച്ച ന്യൂസ് ക്യാമറാമാനുള്ള പുരസ്കാരം മനോരമ ന്യൂസിലെ ജെയ്ജി മാത്യു നേടി.

സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ ഒറ്റനോട്ടത്തിൽ:

കഥാ വിഭാഗം

  • മികച്ച നടി- അശ്വതി ശ്രീകാന്ത് (ചക്കപ്പഴം)
  • മികച്ച നടൻ - ശിവജി ഗുരുവായൂർ ( കഥയറിയാതെ)
  • മികച്ച രണ്ടാമത്തെ നടി- ശാലു കുര്യൻ (അക്ഷരത്തെറ്റ്)
  • മികച്ച രണ്ടാമത്തെ നടൻ- റാഫി (ചക്കപ്പഴം)
  • മികച്ച ഹാസ്യപരിപാടി- മറിമായം
  • മികച്ച ബാലതാരം- ഗൗരി മീനാക്ഷി (ഒരിതൾ)
  • മികച്ച ടെലിഫിലിം- കള്ളൻ മറുത
  • മികച്ച കഥാകൃത്ത്- അർജുൻ കെ (കള്ളൻ മറുത)
  • മികച്ച ബാലതാരം- ഗൗരി മീനാക്ഷി
  • മികച്ച ഛായാഗ്രാഹകൻ- ശരൺ ശശിധരൻ (കള്ളൻ മറുത)
  • മികച്ച ടിവി ഷോ- റെഡ് കാർപെറ്റ് (അമൃത)
  • മികച്ച ഹാസ്യാഭിനേതാവ്- രശ്മി ആർ (കോമഡി മാസ്റ്റേഴ്സ്)
  • മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ)- അമ്പൂട്ടി (അക്ഷരത്തെറ്റ്, സൂര്യകാന്തി)
  • മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ)- മീര

കഥേതര വിഭാഗം

  • മികച്ച അവതരണം- രാജശ്രീ വാര്യർ ( സൗമ്യം, ശ്രീത്വം, ഭാവദ്വയം), ബാബു രാമചന്ദ്രൻ (വല്ലാത്തൊരു കഥ)
  • മികച്ച അവതാരകൻ/ഇന്റർവ്യൂവർ- കെ ആർ ഗോപീകൃഷ്ണൻ
  • മികച്ച വാർത്താ അവതാരക- രേണുജ എൻ ജി (ന്യൂസ് 18)
  • മികച്ച കമന്റേറ്റർ- സി അനൂപ് (പാട്ടുകൾക്ക് കൂടൊരുക്കിയ ആൾ)
  • മികച്ച ഡോക്യുമെന്ററി- നന്ദകുമാർ തോട്ടത്തലിന്റെ ദി സീ ഓഫ് എക്റ്റസി
  • മികച്ച ന്യൂസ് ക്യാമറാമാൻ- ജെയ്ജി മാത്യു
  • മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ്- മുഹമ്മദ് അസ്‌ലം (മീഡിയ വൺ)
  • മികച്ച ടിവി ഷോ (കറന്റ് അഫയേഴ്സ്)- സ്പെഷൽ കറസ്‌പോണ്ടന്റ് (അപർണ്ണ കുറുപ്പ്), ന്യൂസ് 18 കേരളം
  • മികച്ച കുട്ടികളുടെ പരിപാടി- ഫസ്റ്റ്ബെൽ, കലാമണ്ഡലം ഹൈദരാലിയെ കുറിച്ച് ബി എസ് രതീഷ് തയ്യാറാക്കിയ പരിപാടി

കഥാ സീരിയൽ വിഭാഗത്തിലും കുട്ടികളുടെ സീരിയലിനും ഇത്തവണ അവാർഡില്ല.

Television Serial Artist Awards

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: