Latest News

കുഞ്ഞു പിറന്നതിനു പിന്നാലെ മികച്ച നടിക്കുള്ള പുരസ്കാരവും; അശ്വതിക്ക് ഇത് ഇരട്ടിമധുരം

“എന്റെ സന്തോഷദിനങ്ങളിലേക്ക് ഒരു സന്തോഷം കൂടെ,” അശ്വതി പറയുന്നു

aswathy sreekanth, serial actress, ie malayalam

ഇന്നലെയാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തിന് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ഇന്ന് കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടിക്കുളള പുരസ്കാരം നേടിയതും അശ്വതിയാണ്. ജീവിതത്തിലേക്ക് ഇരട്ടിമധുരവുമായി കുഞ്ഞിനു പിന്നാലെ അവാർഡുമെത്തിയ സന്തോഷത്തിലാണ് അശ്വതി. ഇതാദ്യമായാണ് മികച്ച നടിയ്ക്കുള്ള പുരസ്കാരം അശ്വതി നേടുന്നത്.

ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘ചക്കപ്പഴം’ എന്ന പരമ്പരയിലെ അഭിനയത്തിനാണ് അശ്വതിയ്ക്ക് അവാർഡ് ലഭിച്ചിരിക്കുന്നത്. ‘ചക്കപ്പഴത്തിലെ ആശയെന്ന കഥാപാത്രത്തെ അനായാസമായും സരസമായും അവതരിപ്പിച്ചതിന്,’ എന്നാണ് ജൂറി അശ്വതിയുടെ അഭിനയത്തെ വിലയിരുത്തിയത്.

Read More: കുടുംബ വിളക്കിൽനിന്നും പിന്മാറി, ശീതളായി ഇനിയില്ല; വിഷമത്തോടെ വിവരം അറിയിച്ച് അമൃത നായർ

“എന്റെ സന്തോഷദിനങ്ങളിലേക്ക് ഒരു സന്തോഷം കൂടെ. എന്റെ പ്രേക്ഷകർക്കും പ്രിയപ്പെട്ട ‘ചക്കപ്പഴം’ കുടുംബാംഗങ്ങൾക്കും ഞങ്ങളുടെ സംവിധായകൻ ഉണ്ണികൃഷ്ണൻ സാറിനും നന്ദി,” അശ്വതി കുറിക്കുന്നു.

അശ്വതിയുടെ ആദ്യസീരിയൽ കൂടിയാണ് ചക്കപ്പഴം. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്താണ് പരമ്പര ആരംഭിച്ചത്. കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ ഈ പരമ്പരയ്ക്ക് സാധിച്ചു.

Read more: പത്മയ്ക്ക് കൂട്ടായ് കുഞ്ഞനുജത്തിയെത്തി; സന്തോഷം പങ്കിട്ട് അശ്വതി ശ്രീകാന്ത്

ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയ അശ്വതി ഒരു എഴുത്തുകാരി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്. വ്യത്യസ്തമാര്‍ന്ന അവതരണ ശൈലിയാണ് അശ്വതിയുടെ പ്രത്യേകത. ‘ഠായില്ലാത്ത മുട്ടായികൾ’ എന്ന അശ്വതിയുടെ പുസ്തകവും ശ്രദ്ധ നേടിയിരുന്നു.

Read More: സംസ്ഥാന ടെലിവിഷൻ പുരസ്കാരം: മികച്ച നടി അശ്വതി, നടൻ ശിവജി ഗുരുവായൂർ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Aswathy sreekanth shares happiness for best actress award kerala state television award

Next Story
കലാമൂല്യവും സാങ്കേതിക മികവുമില്ല, സീരിയലുകള്‍ക്ക് അവാര്‍ഡ്‌ നല്‍കേണ്ടതില്ലെന്ന് ജൂറി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express