scorecardresearch

ഭർത്താക്കന്മാർക്കൊപ്പം ശ്രുതിലക്ഷ്മിയും ശ്രീലയയും വേദിയിൽ; വീഡിയോ

വിവാഹശേഷം ഭർത്താവിനൊപ്പം ആദ്യമായി ഒരു ചാനൽ ഫ്ളോറിൽ എത്തിയതായിരുന്നു ശ്രീലയ

വിവാഹശേഷം ഭർത്താവിനൊപ്പം ആദ്യമായി ഒരു ചാനൽ ഫ്ളോറിൽ എത്തിയതായിരുന്നു ശ്രീലയ

author-image
Entertainment Desk
New Update
Sruthi Lakshmi, sreelaya , Sreelaya Sruthi lakshmi star magic, actress sreelaya wedding, sreelaya, Sruthi Lakshmi sister, Lissy Jose daughters, ശ്രീലയ, ശ്രുതി ലക്ഷ്മി, ലിസി ജോസ്

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സഹോദരിമാരാണ് നടി ശ്രുതി ലക്ഷ്മിയും ശ്രീലയയും. നടി ലിസി ജോസിന്റെ മകളാണ് ഇരുവരും. അടുത്തിടെയായിരുന്നു ശ്രീലയയുടെ വിവാഹം. ബഹ്റൈനിൽ സ്ഥിരതാമസമാക്കിയ റോബിനാണ് ശ്രീലയയെ വിവാഹം ചെയ്തിരിക്കുന്നത്. ഡോക്ടർ അവിൻ ആന്റോയാണ് ശ്രുതിലക്ഷ്മിയുടെ ഭർത്താവ്..

Advertisment

ഇപ്പോഴിതാ, ഈ താരസഹോദരിമാർ ഭർത്താക്കന്മാരുമായി ഒന്നിച്ചെത്തിയിരിക്കുകയാണ് 'സ്റ്റാർ മാജിക്' വേദിയിൽ.

Advertisment

Read more: സീരിയൽ താരം ശ്രീലയ വിവാഹിതയായി; ചിത്രങ്ങൾ

ശ്രുതി ജോസ് എന്ന ശ്രുതിലക്ഷ്മി ബാലതാരമായാണ് അഭിനയരംഗത്ത് എത്തിയത്. 2000ൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത നിഴലുകൾ ആയിരുന്നു ശ്രുതിയുടെ ആദ്യ സീരിയൽ. അവൾ നക്ഷത്രങ്ങൾ, ഡിറ്റക്റ്റീവ് ആനന്ദ് തുടങ്ങിയ സീരിയലുകളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. രാജസേനൻ സംവിധാനം ചെയ്ത ദിലീപ് ചിത്രം 'റോമിയോ'യിലൂടെയാണ് ശ്രുതി നായികയായി അരങ്ങേറ്റം കുറിച്ചത്. ശ്രുതിയും ശ്രീലയയും ക്ലാസിക്കൽ ഡാൻസർ കൂടിയാണ്.

കൃഷ്ണകൃപാസാഗരമോൻ, സൂര്യ ടിവിയിലെ കൺമണി , മഴവിൽ മനോരമയിലെ ഭാഗ്യദേവത, ഫ്‌ളവേഴ്‌സ് ടിവിയിലെ മൂന്നുമണി എന്നിവയിലെല്ലാം ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച കലാകാരിയാണ് ശ്രീലയ. കുട്ടീം കൊലും (2013), മാണിക്യം (2015), കമ്പാർട്ട്മെന്റ് (2015) എന്നീ സിനിമകളിലും ശ്രീലയ അഭിനയിച്ചിട്ടുണ്ട്. ശ്രുതിയും ശ്രീലയയും സൂര്യ ടിവിയിലെ 'തേനും വയമ്പും' എന്ന സീരിയലിലും ഒന്നിച്ച് അഭിനയിച്ചിരുന്നു.

Television Serial Artist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: