/indian-express-malayalam/media/media_files/uploads/2023/10/Thara-Kalyan.jpg)
സൗഭാഗ്യയ്ക്ക് ഒപ്പം താര കല്യാൺ
മലയാളികൾക്ക് ഏറെയിഷ്ടമുള്ള താരകുടുംബമാണ് താരകല്യാണിന്റേത്. താര കല്യാണും അമ്മ സുബലക്ഷ്മിയും മകൾ സൗഭാഗ്യയും മരുമകൻ അർജുൻ സോമശേഖരുമൊക്കെ അഭിനയരംഗത്ത് സജീവമാണ്. അഭിനയത്തിൽ മാത്രമല്ല, നൃത്തരംഗത്തും സജീവമാണ് താരകല്യാണും സൗഭാഗ്യയും. ഒരു ഡാൻസ് സ്കൂളും താരകല്യാൺ നടത്തുന്നുണ്ട്.
നവരാത്രി മണ്ഡപത്തിൽ അമ്മയ്ക്ക് ഒപ്പം വീണ്ടും ചുവടുവയ്ക്കാൻ കഴിഞ്ഞതിൽ സന്തോഷം പങ്കിടുകയാണ് സൗഭാഗ്യ വെങ്കിടേഷ്.
സോഷ്യൽ മീഡിയയിലും സജീവമാണ് സൗഭാഗ്യയും താര കല്യാണും. ഇരുവരുടെയും യൂട്യൂബ് ചാനലുകൾക്കും വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. വിശേഷ ദിവസങ്ങളെല്ലാം ആഘോഷമാക്കാറുള്ള ഈ കുടുംബം അതിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുമുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.