മലയാളികൾക്ക് ഏറെയിഷ്ടമുള്ള താരകുടുംബമാണ് താരകല്യാണിന്റേത്. താര കല്യാണും അമ്മ സുബലക്ഷ്മിയും മകൾ സൗഭാഗ്യയും മരുമകൻ അർജുൻ സോമശേഖരുമൊക്കെ അഭിനയരംഗത്ത് സജീവമാണ്. അഭിനയത്തിൽ മാത്രമല്ല, നൃത്തരംഗത്തും സജീവമാണ് താരകല്യാണും സൗഭാഗ്യയുമൊക്കെ. ഒരു ഡാൻസ് സ്കൂളും താരകല്യാൺ നടത്തുന്നുണ്ട്.
സൗഭാഗ്യയുടെയും താര കല്യാണിന്റെയും യൂട്യൂബ് ചാനലുകൾക്കും വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. ഇപ്പോഴിതാ, അമ്മയുടെ വിവാഹലുക്ക് റീക്രിയേറ്റ് ചെയ്യുന്ന സൗഭാഗ്യയുടെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. താര കല്യാൺ തന്നെയാണ് തന്റെ വിവാഹലുക്കിന് യോജിക്കുന്ന രീതിയിൽ സൗഭാഗ്യയെ ഒരുക്കുന്നത്.
ഒരു ആഗ്രഹത്തിന്റെ പുറത്താണ് തന്റെ വിവാഹ ഫോട്ടോയിലേത് പോലെ മകളെ അണിയിച്ചൊരുക്കുന്നതെന്ന് താര കല്യാൺ പറയുന്നു. മേക്കോവർ ഷൂട്ടിനായി താൻ വിവാഹനാളിൽ ധരിച്ചതിനോട് സാദൃശ്യമുള്ള ആഭരണങ്ങളും സാരിയുമെല്ലാം താര കല്യാൺ സംഘടിപ്പിച്ചു.”

തൊണ്ടയ്ക്ക് സർജറി കഴിഞ്ഞ് വിശ്രമത്തിലാണ് താര കല്യാൺ ഇപ്പോൾ. സർജറിയ്ക്ക് മുൻപ് ഷൂട്ട് ചെയ്ത വീഡിയോ ആണിതെന്ന് സൗഭാഗ്യ പറയുന്നു.