scorecardresearch

ഇതും കടന്നു പോകും, ബുദ്ധിമുട്ടേറിയ സമയം; താര കല്യാണിന്റെ ആരോഗ്യത്തെ കുറിച്ച് സൗഭാഗ്യ

കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു താര കല്യാണിന് തൊണ്ടയ്ക്ക് ഒരു മേജർ സർജറി നടന്നത്

കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു താര കല്യാണിന് തൊണ്ടയ്ക്ക് ഒരു മേജർ സർജറി നടന്നത്

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sowbhagya Venkitesh | Thara Kalyan

അമ്മയുടെ തുടർചികിത്സയെ കുറിച്ച് സൗഭാഗ്യ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് നർത്തകിയും നടിയുമായ താരകല്യാണിന്റേത്. താര മാത്രമല്ല, അമ്മ സുബലക്ഷ്മിയും മകൾ സൗഭാഗ്യയും മരുമകൻ അർജുൻ സോമശേഖറും പേരക്കുട്ടി സുദർശനമെല്ലാം ഇന്ന് മലയാളികൾക്ക് പരിചിതരാണ്.

Advertisment

കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു താര കല്യാണിന് തൊണ്ടയ്ക്ക് ഒരു മേജർ സർജറി നടന്നത്. തൊണ്ടയിൽ നിന്നും തൈറോയിഡ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് താര കല്യാണിനെ വിധേയയാക്കിയിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ഏതാനും മാസങ്ങൾ കൊണ്ടു തന്നെ താരയുടെ ശബ്ദം തിരിച്ചുകിട്ടുകയും ചെയ്തു. ഇപ്പോഴിതാ, താരയുടെ തുടർചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമാക്കി മകൾ സൗഭാഗ്യ ഷെയർ ചെയ്ത വീഡിയോ ആണ് ശരദ്ധ നേടുന്നത്. 'ഈ സമയവും കടന്നു പോകും, ബുദ്ധിമുട്ടേറിയ സമയം' എന്ന തലക്കെട്ടോടു കൂടിയാണ് സൗഭാഗ്യ വീഡിയോ ഷെയർ ചെയ്തത്.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ താര കല്ല്യാണിനെ ചികിത്സയ്ക്ക് വിധേയമാക്കിയതും ശസ്ത്രക്രിയയ്ക്കു ശേഷം ചെയ്യേണ്ട പ്രൊസീജ്യർ ചെയ്യുന്നതുമൊക്കെയാണ് സൗഭാഗ്യ വിശദമാക്കുന്നത്. 'പതിവ് ദിവസമല്ല ഇന്ന് എന്നും അമ്മയോടൊപ്പം ആശുപത്രിയില്‍ പോവുകയാണ്. തൊണ്ടയില്‍ നടത്തിയ ശസ്ത്രക്രിയക്ക് ശേഷം, ഒരു പ്രൊസീജ്യർ ചെയ്യാനുണ്ട്. അധികം വൈകാതെ തിരിച്ച് വരാനാവുമെന്നാണ് കരുതുന്നത്," എന്ന മുഖവുരയോടെയാണ് സൗഭാഗ്യ വീഡിയോ ആരംഭിച്ചത്.

Advertisment

തൊണ്ടയിലെ തൈറോയിഡ് മുഴകൾ വൈകിയാണ് തിരിച്ചറിഞ്ഞതെന്നും സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോൾ നടത്തിയ പരിശോധനയിലായിരുന്നു അതെന്നും മുൻപ് താരയുടെ അമ്മ സുബലക്ഷ്മിയമ്മ വ്യക്തമാക്കിയിരുന്നു. സാധാരണ തൈറോയ്ഡ് മുഴകൾ ശസ്ത്രക്രിയ വഴി നീക്കം ചെയ്യേണ്ടതായി വരുന്നത് മുഴകൾ കാരണം ശ്വാസതടസ്സം, ശബ്ദത്തിന് വ്യതിയാനം, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട് എന്നിവയൊക്കെ അനുഭവപ്പെടുന്ന സാഹചര്യത്തിലാണ്. എന്തായാലും ചികിത്സയുടെ മറ്റൊരു ഘട്ടം കൂടി താണ്ടി എത്രയും പെട്ടെന്ന് താര കല്യാൺ സുഖം പ്രാപിക്കട്ടെ എന്നാണ് ആരാധകരുടെ ആശംസ.

Sowbhagya Venkitesh Thara Kalyan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: