/indian-express-malayalam/media/media_files/uploads/2021/02/Souparnika-Sarath-kumar.jpg)
ആറുവർഷം മുൻപ് ഒരു വാഹനാപകടത്തിലാണ് സീരിയൽ താരം ശരത് കുമാർ അന്തരിച്ചത്. ഇന്ന് ശരത്തിന്റെ ആറാം ചരമവാർഷികമാണ്. അകാലത്തിൽ വിട പറഞ്ഞ പ്രിയപ്പെട്ട സഹപ്രവർത്തകനെ ഓർക്കുകയാണ് സിനിമ- സീരിയൽ താരം സൗപർണിക.
2015 ഫെബ്രുവരി 16ന് കൊട്ടിയം മയിലക്കാട് വച്ച് നടന്ന അപകടത്തിലാണ് ശരത് മരിച്ചത്. ശരത് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പര്‍ ലോറിയിലിടിക്കുകയായിരുന്നു. സീരിയല്‍ ഷൂട്ടിങ്ങിനായി ശരത് കൊല്ലത്തേക്ക് പോവുകയായിരുന്നു അപകടം.
ഏഷ്യാനെറ്റിലെ 'ഓട്ടോഗ്രാഫ്' എന്ന സീരിയലാണ് ശരത്തിനെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കിയത്. രാജസേനന്റെ 'കൃഷ്ണകൃപാസാഗരം' എന്ന സീരിയലിലൂടെയായിരുന്നു ശരത്തിന്റെ സീരിയൽ രംഗത്തേക്കുള്ള അരങ്ങേറ്റം. ചന്ദനമഴ, സരയൂ തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ശരത്.
Read more: നീയെന്നെ തനിച്ചാക്കിയിട്ട് നാലുവർഷം; മകന്റെ ഓർമകളിൽ സബീറ്റ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.