scorecardresearch

നീയെന്നെ തനിച്ചാക്കിയിട്ട് നാലുവർഷം; മകന്റെ ഓർമകളിൽ സബീറ്റ

Chakkappazham Serial: നീ വിട്ടുപിരിഞ്ഞതിൽ പിന്നെയൊരിക്കലും അമ്മയുടെ ഹൃദയം പഴയതുപോലെ ആയിട്ടില്ല. നീയെന്റെ ജീവിതത്തിലെ നികത്താനാവാത്തൊരു നഷ്ടമാണ് മാക്സ്

Sabitta George , Sabitta George family, Sabitta George photos, chakkappazham serial latest episode

Chakkappazham Serial Actress Sabitta George: ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘ചക്കപ്പഴം’ പരമ്പരയിലെ അമ്മ വേഷത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ നടിയാണ് സബീറ്റ ജോർജ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ സബീറ്റ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നാലു വർഷം മുൻപ് തന്നെ വിട്ടുപിരിഞ്ഞ മകൻ മാക്സ്‌വെല്ലിനെ കുറിച്ചാണ് സബീറ്റയുടെ കുറിപ്പ്.

Read more: സത്‌സ്വഭാവിയും കുടുംബസ്നേഹിയുമായ എന്റെ മൂത്തപുത്രൻ; ശ്രീകുമാറിന് ആശംസകളുമായി സബീറ്റ

“എന്റെ ചെക്കൻ എന്നെ തനിച്ചാക്കി പോയിട്ട് ഇന്നേക്ക് നാലുവർഷം, അമ്മയുടെ കണ്ണീരു തോർന്നിട്ടും. നാലു വർഷം മുൻപ് ഏതാണ്ട് ഈ സമയത്താണ് നീ എന്നെ വിട്ടുപോയത് എന്റെ മാക്സ് ബോയ്… അതിനു ശേഷം ഒരിക്കലും അമ്മയുടെ ഹൃദയം പഴയതുപോലെ ആയിട്ടില്ല. നീയുമായി ഒത്തുച്ചേരാൻ ഒരു അവസരം സർവ്വേശ്വരൻ തന്നാൽ ഒരു നിമിഷം പോലും ഞാൻ മടിച്ചു നിൽക്കില്ല. കാരണം നീയെന്റെ ജീവിതത്തിലെ നികത്താനാവാത്തൊരു നഷ്ടമാണ്. കണ്ണുനീർ നിറഞ്ഞ് കാഴ്ച മങ്ങിയതിനാൽ മമ്മിയ്ക്ക് കൂടുതലൊന്നും എഴുതാൻ കഴിയുന്നില്ല,” സബീറ്റ കുറിച്ചു.

 

View this post on Instagram

 

A post shared by BeingSabitta (@sabittageorge)

രണ്ടു മക്കളിൽ മൂത്തയാളാണ് മാക്സ് വെൽ. ജനനസമയത്ത് തലയ്ക്ക് ഏറ്റ ക്ഷതത്താൽ ഭിന്നശേഷിക്കാരനായി മാറിയ മാക്സ് 2017ലാണ് മരിച്ചത്. സാഷ എന്നൊരു മകൾ കൂടിയുണ്ട് സബീറ്റയ്ക്ക്.

കോട്ടയം കടനാട് ആണ് സബീറ്റയുടെ സ്വദേശം. ചെന്നൈ എയർപോർട്ടിൽ ജോലി ചെയ്യുന്നതിനിടയിൽ വിവാഹിതയായ സബീറ്റ പിന്നീട് കുടുംബസമേതം അമേരിക്കയിലേക്ക് ചേക്കേറി. അമേരിക്കൻ അംഗത്വമുള്ള വ്യക്തിയാണ് സബീറ്റ. പത്തു വർഷം മുൻപ് സബീറ്റ വിവാഹമോചനം നേടി.

ചെറുപ്പക്കാലത്ത് ക്ലാസിക്കൽ മ്യൂസിക്കിലും ഡാൻസിലുമെല്ലാം താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന സബീറ്റയ്ക്ക് മിനിസ്ക്രീനിലേക്കുള്ള വഴിയൊരുക്കിയത് ‘ഉപ്പും മുളകും’ താരം കോട്ടയം രമേശ് ആണ്.

Read more: Chakkapazham: മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങി ‘ചക്കപ്പഴം’ താരം ശ്രുതി

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Chakkappazham latest episode sabitta george shares memories about her son

Best of Express