scorecardresearch

മകനല്ലേ, പേരക്കിടാവല്ലേ വരാതെയെങ്ങനെ; ശ്രീകുമാറിന്റെ കുഞ്ഞിന്റെ പേരിടൽ ചടങ്ങിന് ഓടിയെത്തി സബീറ്റ

ശ്രീകുമാറിന്റെയും സ്നേഹയുടെയും മകന്റെ പേരിടൽ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളുമായി സബീറ്റ

ശ്രീകുമാറിന്റെയും സ്നേഹയുടെയും മകന്റെ പേരിടൽ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളുമായി സബീറ്റ

author-image
Television Desk
New Update
Sneha Sreekumar| Sabitta George| Sreekumar Son Kedar Naming Ceremony

സ്നേഹയ്ക്ക് ഒപ്പം സബീറ്റ

'ചക്കപ്പഴം' സീരിയലിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് സബീറ്റ ജോർജ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവരാൻ സബീറ്റയ്ക്ക് സാധിച്ചു. അടുത്തിടെയാണ് ചക്കപ്പഴത്തിൽ നിന്നും സബീറ്റ പിൻമാറിയത്. പരമ്പരയിലേക്ക് പുതിയ ലളിതാമ്മയായി നടി ടെസ്സ ജോസഫ് എത്തുകയും ചെയ്തു.

Advertisment

എന്നാൽ ചക്കപ്പഴം പരമ്പരയിലൂടെ ലഭിച്ച ബന്ധങ്ങളെ ജീവിതത്തോട് ചേർത്തുപിടിച്ചാണ് പരമ്പരയിൽ നിന്നും സബീറ്റ പടിയിറങ്ങിയത്. ഓൺ സ്ക്രീനിൽ മക്കളും മരുമക്കളുമായി അഭിനയിക്കുന്ന അഭിനേതാക്കൾ ജീവിതത്തിലും തനിക്ക് മക്കളെ പോലെയാണെന്ന് പലപ്പോഴും അഭിമുഖങ്ങളിലും സോഷ്യൽ മീഡിയ പോസ്റ്റുകളിലും സബീറ്റ പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ, ചക്കപ്പഴത്തിൽ തന്റെ മകനായി അഭിനയിച്ച ശ്രീകുമാറിന്റെയും സ്നേഹയുടെയും കുഞ്ഞിന്റെ പേരിടൽ ചടങ്ങിനെത്തിയ സബീറ്റയുടെ ചിത്രങ്ങളാണ് ശ്രദ്ധ കവരുന്നത്.

‘ഹൃദയം നിറഞ്ഞ സ്വാഗതം കേദാർ. സ്നേഹയ്ക്കും ശ്രീകുമാരിനും അഭിനന്ദനങ്ങൾ. നിങ്ങളുടെ മകന് ഒരുപാട് പേരുടെ സ്നേഹം ലഭിയ്ക്കും’ എന്ന അടിക്കുറിപ്പോടെയാണ് സബീറ്റ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

Advertisment

ജൂൺ മാസം ഒന്നാം തിയ്യതിയാണ് സ്നേഹയ്ക്കും ശ്രീകുമാറിനും ആൺകുഞ്ഞ് ജനിച്ചത്. കേദാർ എന്നാണ് കുഞ്ഞിനു ദമ്പതികൾ പേരു നൽകിയത്.

Chakkappazham Sitcom Flowers Tv Serial Artist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: