ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘ചക്കപ്പഴം’ പരമ്പരയിലെ അമ്മ വേഷത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ നടിയാണ് സബീറ്റ ജോർജ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ചിത്രങ്ങളും വീഡിയോയുമെല്ലാം പങ്കുവയ്ക്കാറുണ്ട്.
മകൾ സാഷയ്‌ക്കൊപ്പമുള്ള വീഡിയോയാണ് സബീറ്റ പങ്കുവച്ചത്. മുടി കളർ ചെയ്യണമെന്ന മകളുടെ ആഗ്രഹം സാധിച്ചു കൊടുത്തെന്ന് താരം വീഡിയോയ്ക്ക് താഴെ കുറിക്കുന്നു. ശേഷം മകൾക്കൊപ്പം സിനിമ കാണാൻ പോകുന്നതും ഓട്ടോയിൽ കറങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. “എന്റെ ചക്കിപ്പെണ്ണ് ഒരു മാസത്തെ അവധിക്കു അമ്മേടെ അടുത്തേക്ക് വന്നിട്ടുണ്ടേ. ഹെയർ കളർ സ്പ്പാ, ഓട്ടോറിക്ഷ റൈഡ്, സിനിമ അങ്ങനെ അവളുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കൊടുത്തു. ഇനിയും ഒരുപാട് കാര്യങ്ങൾ അവളുടെ ബക്കറ്റ് ലിസ്റ്റിലുണ്ട്” സബീറ്റ കുറിച്ചു. സ്ക്കൂൾ അവധിയ്ക്ക് അമ്മയുടെ അടുത്തെത്തിയതാണ് ചക്കി എന്ന സാഷ.
സബീറ്റയുടെ രണ്ടു മക്കളിൽ ഇളയ മകളാണ് സാഷ. മാക്സ് എന്നൊരു മകൻ കൂടിയുണ്ട് സബീറ്റയ്ക്ക്.
ജനനസമയത്ത് തലയ്ക്ക് ഏറ്റ ക്ഷതത്താൽ ഭിന്നശേഷിക്കാരനായി മാറിയ മാക്സ് 2017ലാണ് മരിച്ചത്.
ചെറുപ്പക്കാലത്ത് ക്ലാസിക്കൽ മ്യൂസിക്കിലും ഡാൻസിലുമെല്ലാം താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന സബീറ്റയ്ക്ക് മിനിസ്ക്രീനിലേക്കുള്ള വഴിയൊരുക്കിയത് ‘ഉപ്പും മുളകും’ താരം കോട്ടയം രമേശ് ആണ്.
സിനിമോമേഖലയിലേക്കും ചുവടുവച്ചിരിക്കുകയാണ് സബീറ്റ. സന്തോഷം, പ്രണയവിലാസം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ സബീറ്റ ചെയ്തു.