scorecardresearch

ഭക്തമീരയായി മൃദുല വിജയ്; സന്യസിക്കാൻ പോകരുതേ എന്ന് അഭ്യർത്ഥിച്ച് ആരാധകൻ

'പൂക്കാലം വരവായി' എന്ന സീരിയലിലെ സംയുക്തയായി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന മൃദുലയുടെ പുതിയ ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്

'പൂക്കാലം വരവായി' എന്ന സീരിയലിലെ സംയുക്തയായി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന മൃദുലയുടെ പുതിയ ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്

author-image
Entertainment Desk
New Update
actress mridula vijay, mridula vijay, mridula vijay instagram

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് മൃദുല വിജയ്. 'ഭാര്യ' എന്ന പരമ്പരയിലെ രോഹിണിയെന്ന കഥാപാത്രമാണ് കുടുംബപ്രേക്ഷകർക്കിടയിൽ മൃദുലയെ പ്രശസ്തയാക്കിയത്. കൃഷ്ണ തുളസി, മഞ്ഞുരുകും കാലം, കല്യാണസൗഗന്ധികം, പൂക്കാലം വരവായി തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത മൃദുലയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുന്നത്.

Advertisment

ഭക്തമീരയുടെ വേഷത്തിലാണ് ചിത്രങ്ങളിൽ മീരയെ കാണാനാവുക. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സന്ന്യസിക്കാന്‍ പോകരുതേയെന്നാണ് ഒരു ആരാധകര്‍ ചിത്രത്തിന് നൽകിയ കമന്റ്.

Advertisment

സിനിമയിലാണ് മൃദുല ആദ്യം അരങ്ങേറ്റം കുറിച്ചത്. പതിനഞ്ചാം വയസ്സിൽ ‘ജെനിഫര്‍ കറുപ്പയ്യ’ എന്ന തമിഴ് സിനിമയില്‍ നായികയായാണ് മൃദുല അഭിനയത്തിലെത്തുന്നത്. ‘കടന്‍ അന്‍പൈ മുറിക്കും’ എന്ന തമിഴ് ചിത്രത്തിലും മൃദുല നായികയായിരുന്നു. സിനിമയിൽ നിന്നും സീരിയലിലേക്കുള്ള മൃദുലയുടെ ചുവടുവെപ്പ് 'കല്യാണസൗഗന്ധികം' എന്ന സീരിയലിലൂടെ ആയിരുന്നു.

തിരുവനന്തപുരം പാപ്പനംകോട് സ്വദേശിയായ മൃദുല നല്ലൊരു നർത്തകി കൂടിയാണ്. താര കല്യാൺ ആണ് നൃത്തത്തിൽ മൃദുലയുടെ ഗുരു. പ്രശസ്ത സിനിമാ എഡിറ്റര്‍ എം. എന്‍. അപ്പുവിന്‍റെ കൊച്ചുമകൾ കൂടിയാണ് മൃദുല.

Read more:കണ്ണകിയായി ഉമാ നായർ; എന്നും ഈ മാസ്സ് ലേഡിയോട് ആരാധനയെന്ന് താരം

Serial Artist Photo Shoot

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: