/indian-express-malayalam/media/media_files/uploads/2019/12/sreekala-sasidharan.jpg)
മിനി സ്ക്രീൻ പ്രേക്ഷകർക്ക് അത്രയെളുപ്പം മറക്കാവുന്ന ഒരു മുഖമല്ല ശ്രീകല ശശിധരന്റേത്. 'എന്റെ മാനസപുത്രി' എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ സോഫി എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ ശ്രീകല പ്രേക്ഷകർക്കും മാനസപുത്രിയോ അവരുടെ വീട്ടിലെ സ്വന്തം കുട്ടിയോ ഒക്കെയാണ്. ഗ്ലോറിയെന്ന വില്ലത്തിയുടെ നിരന്തരമായ ഉപദ്രവങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന പാവം പിടിച്ച പെൺകുട്ടി, അതായിരുന്നു 'എന്റെ മാനസപുത്രി'യിലെ സോഫി. അർച്ചന സുശീലൻ ആയിരുന്നു ഗ്ലോറിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. ഇരുവരുടെയും കരിയറിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളെ സമ്മാനിച്ച സീരിയൽ കൂടിയായിരുന്നു 'എന്റെ മാനസപുത്രി'.
നിരവധിയേറെ സീരിയലുകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും ഇപ്പോഴും പ്രേക്ഷക മനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിയൊരു കഥാപാത്രമാണ് ശ്രീകലയുടെ സോഫി. അഭിനയത്തിന് ഒരിടവേള നൽകി ഭർത്താവ് വിപിനും മകനുമൊപ്പം യുകെയിലാണ് താരം ഇപ്പോൾ ഉള്ളത്. 2012 ലായിരുന്നു ശ്രീകലയുടെ വിവാഹം. യുകെയിൽ നിന്നുള്ള ചിത്രങ്ങൾ ഇടയ്ക്കൊക്കെ സമൂഹമാധ്യമങ്ങളിലൂടെ ശ്രീകല പങ്കുവയ്ക്കാറുണ്ട്. ശ്രീകലയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കണ്ണൂർ ചെറുകുന്ന് സ്വദേശിയായ ശ്രീകല യൂണിവേഴ്സിറ്റി കലോത്സവത്തിൽ കലാതിലകമായിരുന്നു. കെ കെ രാജീവിന്റെ 'ഓർമ' എന്ന സീരിയലിൽ കൂടിയായിരുന്നു ശ്രീകലയുടെ അരങ്ങേറ്റം.
കായംകുളം കൊച്ചുണ്ണി, വിക്രമാദിത്യൻ, അമ്മമനസ്സ്, വേളാങ്കണ്ണി മാതാവ്, പുനർജന്മം, സൂര്യകാന്തി, പറയി പെറ്റ പന്തിരുകുലം, അമ്മ, ശബരിമല സ്വാമി അയ്യപ്പൻ എന്നു തുടങ്ങി ഇരുപത്തിയെട്ടോളം സീരിയലുകളിൽ ശ്രീകല അഭിനയിച്ചിട്ടുണ്ട്. എന്നിട്ടും, രാത്രിമഴ, മകന്റെ അച്ഛൻ, കാര്യസ്ഥൻ, ഉറുമി, നാടോടി മന്നൻ, തിങ്കൾ മുതൽ വെള്ളിവരെ തുടങ്ങിയ ഏതാനും സിനിമകളിലും ശ്രീകല അഭിനയിച്ചിരുന്നു.
Read more: കടൽയാത്രയ്ക്കിടെ പാട്ടുപാടി ചുവടുവെച്ച് അർച്ചന; വീഡിയോ പകർത്തി രഞ്ജിനി ഹരിദാസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.