ഇന്തോനേഷ്യൻ യാത്രയ്ക്കിടെ ഉല്ലാസനൗകയിൽ പാട്ടുപാടി നൃത്തം ചെയ്യുന്ന അർച്ചന സുശീലൻ. ‘ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ’യിലെ ‘തും പാസ് ആയെ, യൂ മുസ്കുരായെ.. തുംനെ ന ജാനേ ക്യാ, സപ്നേ ദിഖായെ’ എന്നു തുടങ്ങുന്ന സൂപ്പർഹിറ്റ് ഗാനം പാടി അതിനനുസരിച്ച് ചുവടുവെയ്ക്കുന്ന അർച്ചനയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസാണ്.
രഞ്ജിനിയും അർച്ചന സുശീലനും തമ്മിലുള്ള സൗഹൃദം ദൃഢപ്പെടുന്നത് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വെച്ചാണ്. ബിഗ് ബോസിനു ശേഷവും ശക്തമായ സൗഹൃദം കാത്തു സൂക്ഷിക്കുന്ന ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ഇരുവരും ഒന്നിച്ച് ബാലി, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.
Read more: സുഹൃത്തുക്കൾക്കൊപ്പം കുസൃതിയുമായി ‘മജീഷ്യൻ’ നയൻതാര; വീഡിയോ
മലയാളത്തിലെ ആദ്യ ‘ബിഗ് ബോസി’നെ ഏറെ ആവേശത്തോടെയാണ് മലയാളികൾ എതിരേറ്റത്. ‘ബിഗ് ബോസി’ന്റെ ആദ്യ സീസണിൽ പങ്കെടുത്ത മത്സരാർത്ഥികളെ സംബന്ധിച്ചും ജീവിതത്തിൽ ഏറെ മാറ്റങ്ങൾ കൊണ്ടുവന്ന ഒന്നായിരുന്നു ആ റിയാലിറ്റി ഷോ. പേളി മാണിയും ശ്രീനിഷ് അരവിന്ദും ബിഗ് ബോസ് ഹൗസിൽ വെച്ച് മൊട്ടിട്ട പ്രണയത്തിലൂടെ ജീവിതത്തിൽ ഒന്നായി. ബിഗ് ബോസ് കിരീടം ചൂടിയ സാബുവിനെ കാത്ത് നിരവധി സിനിമാ അവസരങ്ങളെത്തി. അരിസ്റ്റോ സുരേഷിനെ തന്റെ പുതിയ ചിത്രത്തിലേക്ക് ക്ഷണിച്ചത് സംവിധായകൻ രാജീവ് കുമാറാണ്. പ്രൊഫഷണൽ നേട്ടങ്ങൾക്കൊപ്പം തന്നെ ഏറെ സൗഹൃദങ്ങളും നേടിയാണ് ബിഗ് ബോസ് മത്സരാർത്ഥികൾ ആ വീട് വിട്ടത്.
മുൻപു തന്നെ പരിചയമുള്ളവരായിരുന്നെങ്കിലും രഞ്ജിനി ഹരിദാസ്, അര്ച്ചന സുശീലന് എന്നിവർ അടുത്ത സുഹൃത്തുക്കളായതും ഈ ഷോയ്ക്ക് ശേഷമാണ്. സാബു, അനൂപ്, ബഷീർ ബാഷി, അർച്ചന, രഞ്ജിനി തുടങ്ങിയവരെല്ലാം തമ്മിൽ ഇപ്പോഴും നല്ല സൗഹൃദമാണ് തുടരുന്നത്. ഇടയ്ക്കുള്ള ഒത്തുച്ചേരലുകളുടെ ചിത്രങ്ങൾ ഇവരെല്ലാം തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ശ്രീലക്ഷ്മി ശ്രീകുമാറിന്റെ വിവാഹചടങ്ങിനും ഈ ബിഗ് ബോസ് താരങ്ങൾ ഒന്നിച്ചു കൂടിയിരുന്നു.
Read more: വിവാഹവേഷത്തിൽ അതിസുന്ദരിയായി ജഗതിയുടെ മകൾ ശ്രീലക്ഷ്മി
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook