/indian-express-malayalam/media/media_files/2025/07/23/salman-khan-bigg-boss-2025-07-23-20-52-24.jpg)
(Photo: Colors PR Team)
ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട റിയാലിറ്റി ടെലിവിഷൻ ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. 2006 ൽ ഹിന്ദിയിൽ ആരംഭിച്ച ഫ്രാഞ്ചൈസി ഇന്ന് കന്നഡ, തമിഴ്, തെലുങ്ക്, മറാഠി, മലയാളം എന്നിങ്ങനെ വിവിധ ഇന്ത്യൻ ഭാഷകളിലേക്ക് വ്യാപിച്ചിരിക്കുന്നു. ഓരോ ഭാഷകളിലും അതാതു ഇൻഡസ്ട്രിയിലെ സൂപ്പർതാര പരിവേഷമുള്ള താരങ്ങളാണ് അവതാരകരായി എത്തുന്നത്.
ഹിന്ദിയിൽ സൽമാൻ ഖാനും തമിഴിൽ വിജയ് സേതുപതിയും കന്നഡയിൽ കിച്ച സുദീപും തെലുങ്കിൽ നാഗാർജുനയും മലയാളത്തിൽ മോഹൻലാലുമാണ് അവതാരകരായി എത്തുന്നത്. ബിഗ് ബോസിനായി താരങ്ങൾ വാങ്ങുന്ന പ്രതിഫലം എത്രയാണെന്നറിയാൻ പലപ്പോഴും ആളുകൾ കൗതുകം പ്രകടിപ്പിക്കാറുണ്ട്.
Also Read: മീശ പിരിച്ച് കുസൃതിചിരിയുമായി മോഹൻലാൽ; അമ്പമ്പോ എന്തൊരു ലുക്കെന്ന് സോഷ്യൽ മീഡിയ
ഇപ്പോഴിതാ, ബിഗ് ബോസ് ഹിന്ദി ഷോയ്ക്കായി സൽമാൻ ഖാൻ കൈപ്പറ്റുന്ന പ്രതിഫല കണക്കുകളാണ് പുറത്തുവരുന്നത്. ഓഗസ്റ്റ് 30 ന് ആരംഭിക്കുന്ന ബിഗ് ബോസ് 19-ാം സിസണായി ഏകദേശം 120-150 കോടി രൂപ സൽമാൻ പ്രതിഫലം വാങ്ങുന്നതായാണ് റിപ്പോർട്ട്. 15 ആഴ്ചകളാണ് സൽമാൻ അവതാരകനായി എത്തുന്നത്. ഓരോ വീക്കിലി എപ്പിസോഡിനും ഏകദേശം 8 മുതൽ 10 കോടി രൂപ വരെ പ്രതിഫലം കൈപ്പറ്റുമെന്നാണ് വിവരം.
Also Read: ബിഗ് ബോസ് ഏഴാം സീസണിൽ ആ സെലിബ്രിറ്റിയും? വൈറലായി പ്രെഡിക്ഷൻ ലിസ്റ്റ്
മുൻപ് ബിഗ് ബോസ് ഒടിടി 2 നായി സൽമാൻ ഖാൻ 96 കോടി രൂപ പ്രതിഫലം വാങ്ങിയതായും റിപ്പോർട്ടുകളുണ്ട്. ബിഗ് ബോസ് 18 -ാം സീസണായി 250 കോടിയും 17-ാം സീസണായി 200 കോടി രൂപയും വാങ്ങിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്, രണ്ടും ടിവിക്കായിരുന്നു. അതേസമയം, മലയാളം ബിഗ് ബോസ് 7-ാം സീസൺ ഓഗസ്റ്റ് 3ന് ആരംഭിക്കും.
Read More: ലാലേട്ടൻ കട്ട കലിപ്പിലാ; ഇത്തവണ സോപ്പിംഗും കണ്ണീരുമൊന്നും ഫലിക്കില്ല, കിട്ടും ഏഴിന്റെ പണി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.