/indian-express-malayalam/media/media_files/uploads/2020/10/sajan-surya-sabari-nath.jpg)
സീരിയൽ താരം ശബരീനാഥിന്റെ അപ്രതീക്ഷിത വിയോഗം സുഹൃത്തുക്കളെയും പ്രേക്ഷകരെയും ഒരുപോലെ നടുക്കി കളഞ്ഞ ഒന്നാണ്. ഹൃദയാഘാതത്തെ തുടർന്ന് സെപ്റ്റംബർ 17നാണ് നാല്‍പ്പത്തിമൂന്നുകാരനായ ശബരീനാഥ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
ശബരിയുടെ അടുത്തു സുഹൃത്തും നടനുമായ സാജൻ സൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്. പ്രിയ ചങ്ങാതിയുടെ വിയോഗത്തിൽ നിന്നും ഇനിയും മോചിതനായിട്ടില്ല സാജൻ സൂര്യ.
"വയസ്സാകുന്നത് അവനിഷ്‌ടമല്ല. എന്നും ഇതുപോലിരിക്കാൻ തിരുനെല്ലിയിൽ കൊണ്ടാക്കി... സാജാന്നുള്ള വിളി ഞാനിങ്ങ് കൊണ്ടു പോന്നു എന്റെ ബലത്തിന്," എന്നാണ് സാജൻ സൂര്യ കുറിക്കുന്നത്.
വയസ്സാകുന്നത് അവനിഷ്‌ടമല്ല ... എന്നും ഇതുപോലിരിക്കാൻ തിരുനെല്ലിയിൽ കൊണ്ടാക്കി.... സാജാന്നുള്ള വിളി ഞാനിങ്ങ് കൊണ്ടു പോന്നു എന്റെ ബലത്തിന്.
Posted by Sajan Sooreya on Wednesday, October 7, 2020
ഷട്ടിൽ കളിക്കവെ കുഴഞ്ഞുവീണായിരുന്നു ശബരീനാഥിന്റെ മരണം.ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഫിറ്റ്നസ്, ആഹാരം, ജീവിതശൈലി എന്നിവയിൽ എല്ലാം അതീവ ശ്രദ്ധ നൽകിയിരുന്ന ശബരിയുടെ അകാലത്തിലുള്ള വേർപാടുമായി സുഹൃത്തുക്കൾ ഇതുവരെ പൊരുത്തപ്പെട്ടില്ല. ശബരിയുടെ അന്ത്യനിമിഷങ്ങളിലും ആശുപത്രിയിൽ കൂടെത്തന്നെയുണ്ടായിരുന്നു സാജൻ സൂര്യ.
Read more: നീ പോയെന്ന് വിശ്വസിക്കാനാവുന്നില്ല; ശബരീനാഥിന്റെ ഓർമകളിൽ കൂട്ടുകാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us