scorecardresearch
Latest News

നീ പോയെന്ന് വിശ്വസിക്കാനാവുന്നില്ല; ശബരീനാഥിന്റെ ഓർമകളിൽ കൂട്ടുകാർ

അവൻ പോയെന്ന് കേട്ടപ്പോൾ പ്രജ്ഞയറ്റു, ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്. ഫിറ്റ്നസ്, ആഹാരം, ജീവിതശൈലി, ചിന്തകൾ എല്ലാറ്റിലും ഒരുപടി മുന്നിലായിരുന്ന ഒരാൾക്ക് കാർഡിയാക്ക് അറസ്റ്റ് ഉണ്ടാവുമെന്ന് വിദൂര സ്വപ്നത്തിൽ പോലും ചിന്തിക്കുന്നില്ലല്ലോ

നീ പോയെന്ന് വിശ്വസിക്കാനാവുന്നില്ല; ശബരീനാഥിന്റെ ഓർമകളിൽ കൂട്ടുകാർ

Serial actor sabarinath dies at 43: നടൻ ശബരീനാഥിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് കേരളം. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയാണ് നാല്‍പ്പത്തിമൂന്നുകാരനായ ശബരീനാഥ് അന്തരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ശബരിനാഥിന്റെ വിയോഗ വാര്‍ത്തയില്‍ നിരവധി സിനിമാ സീരിയല്‍ താരങ്ങളാണ് അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.

വ്യാഴാഴ്ച രാത്രിയിൽ ഷട്ടിൽ കളിക്കവെ കുഴഞ്ഞുവീണ ശബരിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ശബരിയുടെ അന്ത്യനിമിഷങ്ങൾ ഓർക്കുകയാണ് സഹപ്രവർത്തകനും സുഹൃത്തും നടനുമായ കിഷോർ സത്യ.

“ഇന്നലെ രാത്രി 9 മണിയോടെ ദിനേശേട്ടൻ(ദിനേശ് പണിക്കർ)ഫോൺ വിളിച്ചു പറഞ്ഞു. “സാജൻ(സാജൻ സൂര്യ) ഇപ്പോൾ വിളിച്ചു. ഷട്ടിൽ കളിച്ചുകൊണ്ടിരുന്നപ്പോൾ ശബരി കുഴഞ്ഞുവീണു ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന്”. സാജൻ കരയുകയായിരുന്നുവെന്നും ദിനേശേട്ടൻ പറഞ്ഞു. ഞാനുടനെ സാജനെ വിളിച്ചു. കരച്ചിൽ മാത്രമായിരുന്നു മറുപടി. കരയരുത്, ഞാൻ ഇപ്പൊ ആശുപത്രിയിലേക്ക് വരാം എന്ന് പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു. ദിനേശേട്ടനും അങ്ങോട്ടേക്ക് എത്താമെന്നു പറഞ്ഞു.”

“പെട്ടന്ന് റെഡി ആയി ഹോസ്പിറ്റലിൽ എത്തി. സാജനെ വിളിച്ചപ്പോൾ ശബരിയുടെ കുടുംബത്തെ വീട്ടിലാക്കാൻ പോയ്കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞു. സാജന്റെ ശബ്ദം ആശ്വാസം നൽകി. എമർജൻസിയിൽ 3-4 ചെറുപ്പക്കാരെ കണ്ടു. അപ്പുറത്ത് നിൽക്കുന്നയാൾ ശബരിയുടെ സഹോദരൻ ആണെന്ന് പറഞ്ഞു. ഞാൻ ചെന്ന് സ്വയം പരിചയപ്പെടുത്തി.”

“വീട്ടിനടുത്തുള്ള കോർട്ടിൽ കളിക്കുകയായിരുന്നു. പെട്ടന്നൂ ഒരു ക്ഷീണം പോലെ തോന്നി. സൈഡിലേക്ക് മാറിയിരുന്നു. ഇത്തിരി കഴിഞ്ഞ് വീണ്ടും കളിക്കാനായി എണീറ്റയുടൻ കുഴഞ്ഞു വീഴുകയായിരുന്നു എന്ന് പറഞ്ഞു. ആശുപത്രിയിൽ എത്തിയല്ലോ എന്ന ആശ്വാസത്തിൽ ഇപ്പോൾ എങ്ങനെയുണ്ട് എന്ന് എന്റെ ചോദ്യത്തിന് “ശബരി പോയി” എന്നായിരുന്നു മറുപടി. എന്റെ പ്രജ്ഞയറ്റു, കണ്ണുകൾ കര കവിഞ്ഞു. ശബ്ദം തൊണ്ടയിൽ കുരുങ്ങിനിന്നു.”

Read more: Serial Actor Sabarinath Passes Away: ശബരീനാഥിന്റെ വിയോഗത്തിൽ ഞെട്ടലോടെ മിനിസ്ക്രീൻ ലോകം

“ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്. കാരണം ഫിറ്റ്നസ്, ആഹാരം, ജീവിതശൈലി, ചിന്തകൾ, കാഴ്ചപ്പാടുകൾ ഇതിലൊക്കെ ശബരി ഒരു പടി മുന്നിലായിരുന്നു. അങ്ങനൊരാൾക്ക് കാർഡിയാക്ക് അറസ്റ്റ് ഉണ്ടാവുമെന്ന് വിദൂര സ്വപ്നത്തിൽ പോലും നാം ചിന്തിക്കില്ലല്ലോ. അപ്പോഴേക്കും ദിനേശേട്ടനും എത്തി. പിന്നാലെ നടന്മാരായ ശരത്, അനൂപ് ശിവസേവൻ, അനീഷ് രവി, ഷോബി തിലകൻ, അഷ്‌റഫ് പേഴുംമൂട്, ഉമ നായർ ടെലിവിഷൻ രംഗത്തെ മറ്റ് സാങ്കേതിക പ്രവർത്തകർ അങ്ങനെ നിരവധി പേർ.. അവിശ്വനീയമായ ഈ വാർത്തയുടെ നിജസ്ഥിതി അറിയാൻ നിരവധി ഫോൺ കോളുകൾ. കാലടി ഓമന, വഞ്ചിയൂർ പ്രവീൺ കുമാർ, സുമേഷ് ശരൺ, ഇബ്രാഹിംകുട്ടി, ഡോ.ഷാജു ഗണേഷ് ഓലിക്കര നിരവധി മാധ്യമ പ്രവർത്തകർ അങ്ങനെ പലരും…. ഞങ്ങളിൽ പലരുടെയും ഫോണിന് വിശ്രമമില്ലാതായി ജീവിതം എത്ര വിചിത്രവും അപ്രതീക്ഷിതവുമാണ്….അല്ലെങ്കിൽ 50 വയസുപോലും തികയാത്ത ഫിറ്റ്നസ് ഫ്രീക് ആയ ഒരു ചെറുപ്പക്കാരൻ ഇങ്ങനെ വിടപറയുമോ….,” ഫേസ്ബുക്ക് കുറിപ്പിൽ വേദനയോടെ കിഷോർ സത്യ കുറിക്കുന്നു.

അരുവിക്കരയുടെ കലാകാരന് വിട നൽകുകയാണ് അരുവിക്കരയിൽ നിന്നുള്ള നിയമസഭാഗമായ കെ എസ് ശബരീനാഥ് എം എൽ എ. “പ്രിയപ്പെട്ട ശബരിയുടെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ല. ടെലിവിഷൻ സ്‌ക്രീനിലൂടെ മലയാളികൾക്ക് സുപരിചിതനായ ഒരു നല്ല കലാകാരനായിരുന്നു അരുവിക്കര സ്വദേശിയായ ശബരി. നാട്ടിൽ എപ്പോൾ കണ്ടാലും സ്നേഹത്തോട് മാത്രമേ അദ്ദേഹം ഇടപെട്ടിട്ടുള്ളൂ.ആദരാഞ്ജലികൾ.”

 

 

 

 

 

‘സ്ത്രീപഥം,’ ‘സ്വാമി അയ്യപ്പൻ,’ ഏഷ്യാനെറ്റില്‍ ഇപ്പോള്‍ പ്രദര്‍ശനം ആരംഭിച്ച ‘പാടാത്ത പൈങ്കിളി‘ അടക്കം നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ശബരിനാഥ് അന്തരിച്ചു.

സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹനിർമാതാവ് ആയിരുന്നു. മിനിസ്ക്രീനിൽ വളരെ സജീവമായിരുന്ന ശബരിനാഥ് തൻ്റെ സീരിയൽ വിശേഷങ്ങളും വാഹനത്തോടുള്ള ഭ്രമവുമൊക്കെ തുറന്ന് സംസാരിക്കാറുണ്ടായിരുന്നു.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Serial actor sabarinath unexpected death condolences