/indian-express-malayalam/media/media_files/uploads/2023/07/sabu-.jpg)
സാബുമോനൊപ്പം കാർത്തിക്
നടനും ടെലിവിഷന്‍ അവതാരകനും ബിഗ് ബോസ് ജേതാവുമായ സാബുമോൻ ഇന്ന് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ സുപരിചിതനാണ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന 'ഒരു ചിരി ഇരു ചിരി ബമ്പർ ചിരി' എന്ന ഷോയുടെ ജഡ്ജ് കൂടിയാണ് സാബുമോൻ.
ഫ്ളൈറ്റിൽ എയർ ഹോസ്റ്റസുമായി വഴക്കുണ്ടാക്കുന്ന സാബുമോന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. 'ഒരു ചിരി ഇരു ചിരി ബമ്പർ ചിരി'യുടെ അവതാരകനായ കാർത്തിക് സൂര്യയാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്, ഇരുവരും ഒന്നിച്ച് മലേഷ്യയിലേക്ക് നടത്തിയ യാത്രയ്ക്കിടയിൽ പകർത്തിയ വീഡിയോയിലാണ് ഈ ഫ്ളൈറ്റിലെ വഴക്കിന്റെ ദൃശ്യങ്ങളുമുള്ളത്.
ആവർത്തിച്ചാവർത്തിച്ച് വെള്ളം ആവശ്യപ്പെട്ടിട്ടും എയർ ഹോസ്റ്റസ് വെള്ളം നൽകാൻ തയ്യാറായില്ലെന്നും അതാണ് വഴക്കിൽ കലാശിച്ചതെന്നുമാണ് സംഭവത്തെ കുറിച്ച് കാർത്തികും സാബുമോനും പറയുന്നത്.
വ്യത്യസ്തമായ യൂട്യൂബ് വീഡിയോകളിലൂടെ ആരാധക വൃന്ദത്തെ സ്വന്തമാക്കിയ താരമാണ് കാർത്തിക് സൂര്യ. യൂട്യൂബർ എന്ന നിലയിൽ മാത്രമല്ല അവതാരകനായും മിനിസ്ക്രീനിൽ തിളങ്ങുകയാണ് കാർത്തിക് ഇപ്പോൾ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഒരു 'ചിരി ഇരു ചിരി ബമ്പർ ചിരി' എന്ന ഷോയുടെ അവതാരകനാണ് കാർത്തിക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.