scorecardresearch

രാക്കുയിൽ സീരിയൽ താരം ദേവിക നമ്പ്യാർ വിവാഹിതയാവുന്നു, വരൻ ഗായകൻ വിജയ് മാധവ്

രാക്കുയിൽ പരമ്പരയിൽ വിജയ് മാധവനൊപ്പം ദേവിക ഗാനം ആലപിച്ചിരുന്നു

രാക്കുയിൽ പരമ്പരയിൽ വിജയ് മാധവനൊപ്പം ദേവിക ഗാനം ആലപിച്ചിരുന്നു

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
devika, vijay madhav, ie malayalam

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ ദേവിക നമ്പ്യാർ വിവാഹിതയാവുന്നു. ഗായകൻ വിജയ് മാധവൻ ആണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയ ഫൊട്ടോ സോഷ്യൽ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്.

Advertisment

രാക്കുയിൽ പരമ്പരയിൽ വിജയ് മാധവനൊപ്പം ദേവിക ഗാനം ആലപിച്ചിരുന്നു. പരമ്പരയിൽ അതിഥി വേഷത്തിൽ വിജയ് മാധവനും എത്തിയിരുന്നു. അതിനാൽ തന്നെ വിവാഹ നിശ്ചയ വാർത്ത പുറത്തുവന്നതുമുതൽ ആരാധകർ ചോദിക്കുന്നത് ഇരുവരും പ്രണയത്തിലായിരുന്നോ എന്നാണ്.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന രാക്കുയിലിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദേവികയാണ്. തുളസി എന്ന കഥാപാത്രത്തിലൂടെ ദേവിക മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിട്ടുണ്ട്. എം.എ.നസീര്‍ സംവിധാനം ചെയ്ത പരിണയത്തിലൂടെയാണ് സീരിയലിലേക്കുളള ദേവികയുടെ തുടക്കം.

Advertisment

അഭിനയത്തിനു പുറമേ അവതാരകയായും ദേവിക തിളങ്ങിയിട്ടുണ്ട്. കോമഡി ഫെസ്റ്റിവൽ, ചിരിമ സിനിമ തുടങ്ങി നിരവധി പരിപാടികളുടെ അവതാരകയായിരുന്നു.

Read More: വിവാഹശേഷമുളള മൃദുലയുടെ ആദ്യ പിറന്നാൾ സ്‌പെഷ്യലാക്കി യുവ; വീഡിയോ

Television Serial Artist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: