മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ യുവ കൃഷ്ണയുടെയും മൃദുല വിജയ്യുടെയും വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്ന നിരവധി ആരാധകരുണ്ട്. അടുത്തിടെയായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷമുളള തങ്ങളുടെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങളെല്ലാം ഇരുവരും സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്.
വിവാഹശേഷമുളള മൃദുലയുടെ ആദ്യ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് യുവ. ഇതിന്റെ വീഡിയോ ഇരുവരുടെയും യൂട്യൂബ് പേജായ മൃദ്വ വ്ലോഗിൽ ഷെയർ ചെയ്തിട്ടുണ്ട്. പിറന്നാൾ ദിനത്തിൽ തനിക്ക് ആശംസ നേർന്ന രണ്ടാമത്തെ വ്യക്തിയാണ് യുവയെന്ന് വീഡിയോയിൽ മൃദുല പറയുന്നു. തനിക്ക് ആശംസ നേരാനായി രാത്രി 12 മണിക്ക് അലാം വച്ച് കിടന്നുവെങ്കിലും മറന്നുപോയെന്ന് മൃദുല പറയുന്നുണ്ട്.
പിറന്നാൾ ദിനത്തിൽ മൃദുലയ്ക്കായി സർപ്രൈസ് ഒരുക്കിയിരുന്നു യുവ. ഇതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. മാത്രമല്ല, പിറന്നാൾ ദിനത്തിൽ പ്രിയതമയ്ക്ക് യുവ മനോഹരമായൊരു സമ്മാനം നൽകുകയും ചെയ്തു.
നിരവധി സീരിയലുകളിലൂടെയും ടിവി ഷോയിലൂടെയും മൃദുല വിജയ് ശ്രദ്ധേയയാണ്. സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന ‘പൂക്കാലം വരവായി’ എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് മൃദുല. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലൂടെ ശ്രദ്ധേയനാണ് യുവ കൃഷ്ണ.
Read More: ഒന്നിച്ചുള്ള ആദ്യ ഓണം; ആഘോഷമാക്കി മൃദുലയും യുവയും