scorecardresearch

ഡാൻസിനെ പരിഹസിച്ച് സോഷ്യൽ മീഡിയ; കുറിക്ക് കൊള്ളുന്ന മറുപടി നൽകി രജിത് കുമാർ

"രജനീകാന്ത് സാറിന് 75 വയസ്സ് കഴിഞ്ഞു, ബച്ചൻ സാറിന് 80 കഴിഞ്ഞു. സൽമാൻ ഖാൻ, അമീർ ഖാൻ, ഷാരൂഖ് എന്നിവർ എന്നെക്കാൾ സീനിയേഴ്സ് ആണ്. അവരൊക്കെ എന്ത് കാണിച്ചാലും പിന്തുണ നൽകുന്ന മലയാളികൾ. ആരേയും ദ്രോഹിക്കാതെ ഞാൻ ഒന്ന് ട്രൈ ചെയ്യ്താൽ ചില മലയാളികൾക്ക് സഹിക്കില്ല"

"രജനീകാന്ത് സാറിന് 75 വയസ്സ് കഴിഞ്ഞു, ബച്ചൻ സാറിന് 80 കഴിഞ്ഞു. സൽമാൻ ഖാൻ, അമീർ ഖാൻ, ഷാരൂഖ് എന്നിവർ എന്നെക്കാൾ സീനിയേഴ്സ് ആണ്. അവരൊക്കെ എന്ത് കാണിച്ചാലും പിന്തുണ നൽകുന്ന മലയാളികൾ. ആരേയും ദ്രോഹിക്കാതെ ഞാൻ ഒന്ന് ട്രൈ ചെയ്യ്താൽ ചില മലയാളികൾക്ക് സഹിക്കില്ല"

author-image
Television Desk
New Update
Rajith Kumar| Rajith Kumar Trolls| Bigg Boss

രജിത് കുമാർ

ബി​ഗ് ബോസിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ ആളാണ് രജിത് കുമാർ. സീസൺ അഞ്ചിൽ സൂപ്പർ ചലഞ്ചറായും രജിത് എത്തിയിരുന്നു. രജിത്തിന്റെ ഒരു ഡാൻസ് വീഡിയോയും അതിനെ ചൊല്ലിയുള്ള ചില കമന്റുകളും മറുപടികളുമൊക്കെയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisment

ഫേസ്ബുക്കിലാണ് രജിത് തന്റെ ഡാൻസ് വീഡിയോ ഷെയർ ചെയ്തത്. എന്നാൽ പോസ്റ്റിനു താഴെ പോസിറ്റീവ് കമന്റുകൾക്കൊപ്പം പലരും വിമർശനങ്ങളുമായി എത്തി. വിമർശനങ്ങൾക്ക് ചുട്ട മറുപടി നൽകാനും രജിത് മറന്നില്ല.

"രജനീകാന്ത് സാറിന് 75 വയസ്സ് കഴിഞ്ഞു, ബച്ചൻ സാറിന് 80 കഴിഞ്ഞു. സൽമാൻ ഖാൻ, അമീർ ഖാൻ, ഷാരൂഖ് എന്നിവർ എന്നെക്കാൾ സീനിയേഴ്സ് ആണ്. അവരൊക്കെ എന്ത് കാണിച്ചാലും പിന്തുണ നൽകുന്ന ഞാൻ ഉൾപ്പടെയുള്ള ധാരാളം മലയാളികൾ. എന്നാൽ ആരേയും ദ്രോഹിക്കാതെ ഞാൻ ഒന്ന് ട്രൈ ചെയ്യ്താൽ ചില മലയാളികൾക്ക് സഹിക്കില്ല. മലയാള സിനിമാ മേഖല തകരുന്നത് പോലും ഇങ്ങനെയുള്ള വികലമായ മനസ്സുള്ള ചിലരുടെ റിവ്യൂ കൊണ്ടും കമന്റുകളാലുമാണ്. സാരമില്ല കാലം എല്ലാം തെളിയിക്കും. കുറേ നല്ല മലയാളികളെങ്കിലും ഉണ്ടല്ലോ. എന്നെ പ്രോൽസാഹിപ്പിച്ച എല്ലാർക്കും നന്ദി. ഇനിയും ഞാൻ ഇതിനെക്കാൾ തറ വീഡിയോസ് ഇടും. എന്തിനെന്നറിയാമോ. എൻ്റെ ഈഗോ, അഹങ്കാരം ദുരഭിമാനം ഒക്കെ തകർക്കാൻ. എന്നാലെ എന്ത് കഥാപാത്രവും ഭംഗിയായി ചെയ്യാൻ കഴിയൂ," എന്നാണ് രജിത് കുറിച്ചത്.

publive-image
വിമർശകർക്ക് മറുപടിയുമായി രജിത്

അതേസമയം, രജിത്തിനെ സപ്പോർട്ട് ചെയ്തും നിരവധി പേർ രംഗത്തു വന്നിട്ടുണ്ട്.

Advertisment
Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: