/indian-express-malayalam/media/media_files/D3COxhG9OM1bKmB8FVN3.jpg)
‘പേരില്ലൂർ പ്രീമിയർ ലീഗ്’ ഒടിടിയിലേക്ക്
പ്രേക്ഷക ശ്രദ്ധ നേടിയ കേരളാ ക്രൈം ഫയൽസിനും മാസ്റ്റർപീസിനും ശേഷം ഹോട്ട്സ്റ്റാർ സ്പെഷ്യൽസിൽ നിന്നും മറ്റൊരു സീരീസ് കൂടി എത്തുന്നു. ‘പേരില്ലൂർ പ്രീമിയർ ലീഗ്’ എന്നു പേരിട്ടിരിക്കുന്ന പുതിയ വെബ് സീരിസ് ആണ് റിലീസിന് ഒരുങ്ങുന്നത്.
പേരില്ലൂർ എന്ന കൊച്ചു ഗ്രാമത്തിൽ ജീവിക്കുന്ന ഒരു പറ്റം മനുഷ്യരുടെ ജീവിതത്തിലെ അസാധാരണ സംഭവങ്ങൾ കോർത്തിണക്കി നർമ്മത്തിൽ പൊതിഞ്ഞ് കഥ പറയുകയാണ് പേരില്ലൂർ പ്രീമിയർ ലീഗ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി പ്രസിഡന്റാകുന്ന മാളവികയെ ചുറ്റിപറ്റിയാണ് ഈ സീരീസിന്റ കഥ പുരോഗമിക്കുന്നത്. നിഖില വിമൽ ആണ് മാളവികയെ അവതരിപ്പിച്ചിരിക്കുന്നത്. സണ്ണി വെയ്ൻ, വിജയരാഘവൻ, അശോകൻ, അജു വര്ഗീസ് തുടങ്ങിയ താരങ്ങളുംം ഈ സീരിസിൽ അണിനിരക്കുന്നു.
ഇ4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്ന് നിർമിച്ചു പ്രവീൺ ചന്ദ്രൻ സംവിധാനം ചെയുന്ന ഈ സീരീസിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത് ദീപു പ്രദീപാണ്. ഭവൻ ശ്രീകുമാർ എഡിറ്റിംഗും അനൂപ് വി ശൈലജയും അമീലും ചേർന്ന് ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. മുജീബ് മജീദ് ആണ് സംഗീത സംവിധാനം.
‘പേരില്ലൂർ പ്രീമിയർ ലീഗ്’ അധികം വൈകാതെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും.
Check out More Television Stories Here
- ഹലോ കുട്ടിച്ചാത്തനിലെ കുട്ടിത്താരങ്ങൾ അന്നും ഇന്നും; ചിത്രങ്ങൾ കാണാം
- മുടിയനെ ഇനി അളിയൻസിൽ കാണാം; സ്വാഗതം ചെയ്ത് അണിയറപ്രവർത്തകർ
- ബേബി ഷവർ ആഘോഷമാക്കി അർച്ചന സുശീലൻ; ചിത്രങ്ങൾ
- ഇതെന്റെ ഭാഗ്യം, നായനാർ അപ്പൂപ്പൻ ആദ്യാക്ഷരം കുറിച്ചപ്പോൾ; ഓർമ പങ്കിട്ട് എലീന പടിക്കൽ
- നിങ്ങള്ക്ക് മാറാന് വേറെ ഡ്രസുണ്ടോ?; സമാനമായ വസ്ത്രം ധരിച്ചതിന് അവതാരകയെ അപമാനിച്ച ആ നടിയാര്? നയൻസോ നിത്യയോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.