scorecardresearch

നിലയുമായി സൈമ അവാർഡ്‌സ് വേദിയിൽ പേളിയും ശ്രീനിഷും; വീഡിയോ

ഗോവിന്ദ് പത്മസൂര്യക്ക് ഒപ്പം നിൽക്കുന്ന പേർളിയുടെ ചിത്രവും ആരാധകർ പങ്കുവച്ചിട്ടുണ്ട്

ഗോവിന്ദ് പത്മസൂര്യക്ക് ഒപ്പം നിൽക്കുന്ന പേർളിയുടെ ചിത്രവും ആരാധകർ പങ്കുവച്ചിട്ടുണ്ട്

author-image
Television Desk
New Update
നിലയുമായി സൈമ അവാർഡ്‌സ് വേദിയിൽ പേളിയും ശ്രീനിഷും; വീഡിയോ

ബിഗ് ബോസ് ഷോ മുതൽ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മറിയാവരാണ് പേളിയും ശ്രീനിഷും. ഇപ്പോൾ അവരുടെ മകൾ നിലയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഇവർക്ക് നിരവധി ആരാധകരാണ് ഉള്ളത്. ഇവരുടെ ചിത്രങ്ങളും വീഡിയോകളും ആരാധകർ ആവേശത്തോടെ ഏറ്റെടുക്കാറുണ്ട്.

Advertisment

ഇപ്പോഴിതാ, ഹൈദരാബാദിൽ വെച്ചു ഇന്നലെ നടന്ന സൈമ അവാർഡ്‌സിൽ ഇവർ പങ്കെടുത്തതിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സൈമ അവാർഡ്‌സിന് നിലയുമായി എത്തുന്ന പേളിയുടെയും ശ്രീനിഷിന്റെയും വീഡിയോ സൈമയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്.

ഗോവിന്ദ് പത്മസൂര്യക്ക് ഒപ്പം നിൽക്കുന്ന പേർളിയുടെ ചിത്രവും ആരാധകർ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Advertisment

അവാർഡ്‌സിൽ പങ്കെടുക്കാൻ ഹൈദരാബാദിലേക്ക് യാത്ര ചെയ്യുന്നയതിന്റെ ചിത്രം പേളി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. "ഒരുമിച്ചുള്ള ഞങ്ങളുടെ ആദ്യ വിമാന യാത്ര എന്ന ക്യാപ്‌ഷനോടെ നിലയെയും കൊണ്ട് ഇരിക്കുന്ന ചിത്രമാണ് പേളി പോസ്റ്റ് ചെയ്തത്.

Also read: ‘ഡിജെ പിക്കാച്ചൂ’ ആയി വൃദ്ധി വിശാൽ; വീഡിയോ

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. 2019 മേയ് അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. പേളിയ്ക്കും ശ്രീനിഷിനും സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട്, പേളിഷ് എന്നാണ് ആരാധകർ ഇരുവരെയും വിളിക്കുന്നത്.

മാർച്ച് 20നായിരുന്നു നിലയുടെ ജനനം. മകളുടെ ബർത്ത് സ്റ്റോറി പേളി ആരാധകർക്കായി ഷെയർ ചെയ്തിരുന്നു. മകളുടെ വിശേഷങ്ങളും വീഡിയോകളുമെല്ലാം ഇരുവരും ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

Pearley Maaney

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: