‘ഡിജെ പിക്കാച്ചൂ’ ആയി വൃദ്ധി വിശാൽ; വീഡിയോ

വ്യത്യസ്തമായൊരു റീൽസ് വീഡിയോയുമായി എത്തിയിരിക്കുകയാണ് വൃദ്ധി വിശാൽ

ഒരൊറ്റ ഡാൻസിലൂടെ സോഷ്യൽ മീഡിയയുടെ മിന്നും താരമായ കുസൃതിക്കുട്ടിയാണ് വൃദ്ധി വിശാൽ. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേദിയിൽ ചുവടുവെച്ച വൃദ്ധിയുടെ വീഡിയോ വാട്സ്ആപ്പ് സ്റ്റാറ്റസുകളിൽ തരംഗമായതോടെയാണ് വൃദ്ധി വിശാൽ എന്ന പേരും സോഷ്യൽ മീഡിയയ്ക്ക് പരിചിതമായത്. പിന്നാലെ ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘സാറാസ്’ സിനിമയിലൂടെയും വൃദ്ധി മലയാളികളുടെ പ്രിയങ്കരിയായി.

ഇപ്പോഴിതാ വ്യത്യസ്തമായൊരു റീൽസ് വീഡിയോയുമായി എത്തിയിരിക്കുകയാണ് വൃദ്ധി വിശാൽ. ‘ഡിജെ പിക്കാച്ചൂ’ എന്നൊരു ഡിജെ ആയിട്ടാണ് വൃദ്ധി പുതിയ വീഡിയോയിൽ വരുന്നത്. തലയിൽ വിഗും മീശയും കൂളിങ് ഗ്ലാസും വെച്ചു കൊണ്ടുള്ള ലുക്കിലാണ് വൃദ്ധിയെ വീഡിയോയിൽ കാണാനാവുക. സാരിയുടുത്തുള്ള മറ്റൊരു വേഷത്തിലും വൃദ്ധി വീഡിയോയിൽ ഉണ്ട്.

വീഡിയോയുടെ ബ്ലൂപർ വീഡിയോയും വൃദ്ധി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

Also read: വിളിക്കുമ്പോൾ പറയുന്ന കഥാപാത്രമായിരിക്കില്ല അവിടെ ചെല്ലുമ്പോൾ; സീരിയൽ താരം റിനി പറയുന്നു

ഇടക്ക് തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും വൃദ്ധിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവക്കാറുണ്ട്.നേരത്തെ അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള ഒരു കിടിലൻ ഡാൻസ് വീഡിയോ പങ്കുവച്ചത് വൈറലായിരുന്നു.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ ‘കടുവ’യിൽ പൃഥ്വിയുടെ മകളായി അഭിനയിക്കാനൊരുങ്ങുകയാണ് വൃദ്ധിക്കുട്ടി. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ് വൃദ്ധി. ഈ കൊച്ചുമിടുക്കിയുടെ പഴയ ഡാൻസ് വീഡിയോകളും ടിക് ടോക് വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Vridhi vishal as dj pikachoo dance video

Next Story
വിളിക്കുമ്പോൾ പറയുന്ന കഥാപാത്രമായിരിക്കില്ല അവിടെ ചെല്ലുമ്പോൾ; സീരിയൽ താരം റിനി പറയുന്നുrini raj, serial actress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com