/indian-express-malayalam/media/media_files/uploads/2021/12/pearle-maanney.jpg)
സോഷ്യൽ മീഡിയ സെലിബ്രിറ്റികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. പേളിഷ് എന്നാണ് ആരാധകർ ഇരുവരെയും വിളിക്കുന്നത്. ഇരുവരുടെയും മകൾ നിലയും സോഷ്യൽ മീഡിയയുടെ പൊന്നോമനയാണ്. സാരിയിലുള്ള ക്യൂട്ട് ചിത്രങ്ങൾ ആരാധകർക്കായി ഷെയർ ചെയ്തിരിക്കുകയാണ് പേളി മാണി.
സന്തോഷത്താൽ ചിരിക്കുന്ന പേളിയെയാണ് ഫൊട്ടോകളിൽ കാണാനാവുക. തന്റെ ചിരിക്ക് പിന്നിലെ കാരണവും പേളി വ്യക്തമാക്കിയിട്ടുണ്ട്. ഭർത്താവ് എടുത്ത ഫൊട്ടോ ആയതിനാലാണ് ഈ ചിരിയെന്ന് പേളി പറയുന്നു. മകൾ നിലയ്ക്കൊപ്പമുള്ള ഒരു ഫൊട്ടോയും പേളി ഷെയർ ചെയ്തിട്ടുണ്ട്.
അടുത്തിടെ ആരാധക സ്നേഹത്താൽ പൊട്ടിക്കരഞ്ഞ പേളിയുടെ വീഡിയോ വൈറലായിരുന്നു. ദുബായിൽ എത്തിയപ്പോഴാണ് സംഭവം. മീറ്റ് ആന്റ് ​ഗ്രീറ്റ് എന്ന പേരിൽ ആരാധകർക്കായി പ്രത്യേക പരിപാടി പേർളിയും ശ്രീനിഷും ചേർന്ന് സംഘടിപ്പിച്ചിരുന്നു. നിരവധി പേരാണ് പേളിയെയും കുടുംബത്തെയും കാണാൻ എത്തിയത്. പേർളിഷ് കുടുംബത്തോടൊപ്പം ഫോട്ടോകൾ പകർത്തിയും അവർക്ക് സമ്മാനങ്ങൾ നൽകിയശേഷവുമാണ് ആരാധകർ മടങ്ങിയത്. തങ്ങളെ കാണാനെത്തിയ ആരാധകരുടെ കൂട്ടവും അവരുടെ സ്നേഹവും കണ്ടപ്പോൾ പേളിക്ക് സന്തോഷം സഹിക്കാനായില്ല. സന്തോഷത്താൽ പേളി പൊട്ടിക്കരഞ്ഞുപോയി.
ബിഗ് ബോസ് മലയാളം സീസണിൽ വച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലാവുന്നതും പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകുന്നതും. സോഷ്യൽ മീഡിയയിൽ നിറയെ ഫാൻസ് പേജുകളും ഇവർക്കുണ്ട്.
Read More: മകളെ കൊഞ്ചിച്ചും പാചകം ചെയ്തും പേളി മാണി; നിലയ്ക്കൊപ്പമുളള ഒരു ദിവസം ഇങ്ങനെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us