മകൾ നിലയ്ക്കൊപ്പമുളള ഒരു ദിവസം എങ്ങനെയെന്ന് ആരാധകരുമായി പങ്കുവയ്ക്കുകയാണ് പേളി മാണി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പേളി വീഡിയോ ഷെയർ ചെയ്തത്. രാവിലെ ഉറക്കമുണരുന്നതു മുതൽ നിലയ്ക്ക് പ്രഭാത ഭക്ഷണം നൽകുന്നതുവരെയാണ് വീഡിയോയിൽ കാണിച്ചിട്ടുള്ളത്.
രാവിലെ ദോശയും ചട്നിയും ഓംലെറ്റുമാണ് പേളി തയ്യാറാക്കിയത്. ഇതിനിടയിൽ നില എഴുന്നേൽക്കുകയും പേളി മകളുടെ അടുത്തേക്ക് പോവുകയും ചെയ്യുന്നുണ്ട്. മകളെ നിലത്ത് കിടത്തിയശേഷം വീണ്ടും അടുക്കളയിലേക്ക് പോവുകയും പ്രഭാത ഭക്ഷണം തയ്യാറാക്കുകയും ചെയ്യുന്നു. പിന്നീട് നിലയെയും എടുത്തുകൊണ്ടാണ് ദോശ ഉണ്ടാക്കുന്നത്.
ഇതിനിടയിൽ നടി ദീപ്തിയും പേളിയുടെ ഫ്ലാറ്റിലേക്ക് എത്തുന്നുണ്ട്. നിലയ്ക്കൊപ്പം കുറച്ചുനേരം ദീപ്തി സമയം ചെലവിടുകയും പേളി ഉണ്ടാക്കിയ ദോശ കഴിച്ചശേഷം മടങ്ങുകയും ചെയ്യുന്നു. നിലയ്ക്ക റാഗി കൊടുത്തശേഷം അവളെയും കൊണ്ട് പേളി മുറിയിലേക്ക് പോകുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.
പേളി മാണിയും മകൾ നിലയും സോഷ്യൽ ലോകത്തെ പ്രിയ താരങ്ങളാണ്. പേളിയെ പോലെ മകളെയും ഇഷ്ടപ്പെടുന്ന വലിയൊരു കൂട്ടം തന്നെയുണ്ട്. മകൾ നില ജനിച്ചപ്പോൾ മുതലുളള ഓരോ വിശേഷവും സോഷ്യൽ മീഡിയയിലൂടെ പേളി പങ്കിടാറുണ്ട്.
Read More: അവൾക്കിത് ആദ്യത്തെ അനുഭവം, ഒരുപാട് ഇഷ്ടമായി; നിലയുടെ പുതിയ വിശേഷം പങ്കിട്ട് പേളി മാണി