/indian-express-malayalam/media/media_files/uploads/2023/05/Patharamattu-Serial.jpg)
Patharamattu Serial
Patharamattu Serial: ഏഷ്യാനെറ്റിൽ പുതിയ പരമ്പര ആരംഭിക്കുന്നു. പത്തരമാറ്റ് എന്നു പേരിട്ടിരിക്കുന്ന സീരിയൽ ജ്വല്ലറി വ്യവസായി അനന്തമൂർത്തിയുടെ കുടുംബത്തിന്റെയും നന്ദാവനം കുടുംബത്തിന്റെയും കഥയാണ് പറയുന്നത്. മേയ് 15ന് പത്തരമാറ്റ് സംപ്രേഷണം ആരംഭിക്കും. തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8.30 നാണ് ഈ സീരിയൽ സംപ്രേഷണം ചെയ്യുക.
പ്രമുഖ ജ്വല്ലറി വ്യവസായി അനന്തമൂർത്തിയുടെയും മക്കളുടെയും കൊച്ചുമക്കളുടെയും കഥയാണ് പത്തരമാറ്റ്. മിഡിൽ ക്ലാസ് കുടുംബമായ ഉദയഭാനുവിന്റെയും കനകദുർഗെയുടെയും അവരുടെ മൂന്ന് പെൺമക്കളുടെയും കഥയും സമാന്തരമായി പറയുന്നു. അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന കഥാപാത്രങ്ങൾ കഥയ്ക്ക് പുതിയ രൂപവും ഭാവവും നൽകുന്നു. പ്രണയവും പ്രണയവും കരുതലും വാത്സല്യവും പകയും പ്രതികാരവുമെല്ലാം നിറയുന്ന ഉദ്വേഗജനകമായ സംഭവവികാസങ്ങളിലൂടെയാണ് കഥ വികസിക്കുക എന്നാണ് പ്രമോ നൽകുന്ന സൂചന.
ടോണിയും നീന കുറുപ്പുമാണ് പത്തരമാറ്റിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.