/indian-express-malayalam/media/media_files/2025/07/03/nadikar-narivetta-ott-2025-07-03-15-26-59.jpg)
Narivetta and Nadikar OTT Release
Narivetta & Nadikar OTT Release Date and Platform: ടൊവിനോ തോമസ് നായകനായ രണ്ടു സിനിമകൾ ഒടിടിയിൽ റിലീസിനു തയ്യാറെടുക്കുകയാണ്. അടുത്തിടെ തിയേറ്ററുകളിലെത്തി മികച്ച വിജയം നേടിയ നരിവേട്ട, പ്രേക്ഷകർ ഒടിടി റിലീസിനായി ഏറെക്കാലമായി കാത്തിരിക്കുന്ന നടികർ എന്നീ ചിത്രങ്ങളാണ് ഡിജിറ്റൽ റിലീസിനു തയ്യാറെടുക്കുന്നത്.
Narivetta OTT: നരിവേട്ട ഒടിടി
അനുരാജ് മനോഹർ സംവിധാനം ചെയ്ത് ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 'നരിവേട്ട'. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും നേട്ടമുണ്ടാക്കി. ചിത്രം ഇപ്പോൾ ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിൽ എത്തിയ ചിത്രമായിരുന്നു നരിവേട്ട.
Also Read: കൊച്ചിയിൽ പുതിയ വീട് സ്വന്തമാക്കി ശാന്തികൃഷ്ണ; ആഘോഷമായി ഗൃഹപ്രവേശം; ചിത്രങ്ങൾ
വർഗീസ് എന്ന പൊലീസ് കോൺസ്റ്റബിളായാണ് ടൊവിനോ ചിത്രത്തിലെത്തിയത്. ചേരൻ, സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട്, പ്രശാന്ത് മാധവൻ, എൻ എം ബാദുഷ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സോണി ലിവിയൂടെയാണ് നരിവേട്ട ഒടിടിയിലെത്തുന്നത്. ജൂലൈ 11 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
Nadikar OTT: നടികർ ഒടിടി
ടൊവിനോ തോമസ്, ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രമാണ് 'നടികർ'. സിനിമയ്ക്കുള്ളിലെ സിനിമാക്കഥ പറഞ്ഞ ചിത്രം ഒരു വർഷത്തിനു ശേഷമാണ് ഒടിടിയിൽ റിലീസിനെത്തുന്നത്. ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, അനൂപ് മേനോൻ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
Also Read:ഈ ചിരി കാണുന്നതു തന്നെ അടിപൊളിയാണ്; മഞ്ജുവിൻ്റെ ചിത്രങ്ങൾക്ക് കമൻ്റുമായി ആരാധകർ
സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലിന്റെ കഥയാണ് നടികർ പറയുന്നത്. ഡേവിഡ് കരിയറിന്റെ ഒരു മോശം കാലഘട്ടത്തിൽ കൂടി കടന്നു പോവുന്നതും തുടർച്ചയായി മൂന്നോളം ചിത്രങ്ങൾ പരാജയപ്പെടുന്നതും ഈ പരാജയങ്ങൾ ഡേവിഡിന്റെ ആത്മവിശ്വാസത്തെയും അഭിനയത്തെയുമെല്ലാം എങ്ങനെ ബാധിക്കുന്നു തുടങ്ങിയ കാര്യങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്. കൈവിട്ടു പോവുന്ന കരിയർ ഡേവിഡ് തിരിച്ചു പിടിക്കുന്നതാണ് കഥയുടെ പ്രമേയം. ഒടിടി പ്ലാറ്റ്ഫോമായ സൈന പ്ലേയിലൂടെയാണ് നടികർ ഒടിടിയിലെത്തുന്നത്. ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കും.
Read More:പുരികത്ത് കൊള്ളേണ്ടത് കണ്ണിൽ കൊണ്ടു, സാരമില്ല മോനേ: മൈക്ക് തട്ടിയ സംഭവത്തിൽ മാധ്യമപ്രവർത്തകനോട് മോഹൻലാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.