/indian-express-malayalam/media/media_files/uploads/2021/08/neeyum-njanum.jpg)
സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരകളിൽ ഒന്നാണ് നീയും ഞാനും. 40 കാരനെ പ്രണയിക്കുന്ന 20 കാരിയുടെ കഥയാണ് പരമ്പര പറയുന്നത്. രവിചന്ദ്ര വർമ്മനും ശ്രീലക്ഷ്മിയുമാണ് ‘നീയും ഞാനും’ സീരിയലിലെ പ്രധാന കഥാപാത്രങ്ങൾ. സിനിമാ താരം ഷിജുവും പുതുമുഖം സുസ്മിതയുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നീയും ഞാനും പരമ്പരയുടെ ലൊക്കേഷനിലെ ഓണാഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്. സെറ്റ് സാരിക്കൊപ്പം ഗൂളിങ് ഗ്ലാസും ധരിച്ചുളള ശ്രീലക്ഷ്മിയുടെ ഫൊട്ടോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പരമ്പരയിലെ താരങ്ങളെല്ലാം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്.
രവിചന്ദ്ര വർമ്മൻ എന്ന ബിസിനസുകാരനെ അദ്ദേഹത്തിന്റെ ഓഫീസ് സ്റ്റാഫായ ശ്രീലക്ഷ്മി പ്രണയിക്കുന്നതാണ് നീയും ഞാനും പരമ്പരയിലെ ഇതിവൃത്തം. നാടൻ പെൺകുട്ടിയായിട്ടാണ് സുസ്മിത പരമ്പരയിൽ വേഷമിടുന്നത്. തൃശൂർ ഗുരുവായൂർ സ്വദേശിയാണ് സുസ്മിത പ്രഭാകരൻ. പുതുമുഖമാണെങ്കിലും സുസ്മിതയെ മിനിസ്ക്രീൻ വളരെ പെട്ടെന്നാണ് നെഞ്ചിലേറ്റിയത്. ഇപ്പോൾ കുടുംബ പ്രേക്ഷകരുടെ സ്വന്തം 'ശ്രീ'യാണ് സുസ്മിത.
Read More: യുവയ്ക്കൊപ്പമുളള ആദ്യ കാൻഡിൽ ലൈറ്റ് ഡിന്നർ ആസ്വദിച്ച് മൃദുല വിജയ്; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us