വിവാഹശേഷമുളള ആദ്യ യാത്ര ആസ്വദിക്കുകയാണ് സീരിയൽ താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയും. മൂന്നാറിലേക്കാണ് ഇരുവരും യാത്ര പോയത്. യാത്രയുടെ വിശേഷങ്ങൾ പറഞ്ഞുളള വീഡിയോ തങ്ങളുടെ യൂട്യൂബ് ചാനലിൽ ഇരുവരും പങ്കുവച്ചിരുന്നു. തങ്ങളുടെ ആദ്യ കാൻഡിൽ ലൈറ്റ് ഡിന്നറിനെക്കുറിച്ചുളള വീഡിയോയും താരങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്.
റിസോർട്ടുകാരാണ് യുവയ്ക്കും മൃദുലയ്ക്കും സർപ്രൈസ് കാൻഡിൽ ലൈറ്റ് ഡിന്നർ ഒരുക്കിയത്. മൂന്നു ദിവസമാണ് ഇരുവരും മൂന്നാറിൽ ചെലവിട്ടത്. വിവാഹശേഷമുളള ആദ്യയാത്ര നന്നായിട്ട് ആസ്വദിച്ചുവെന്ന് തിരികെ പോരുമ്പോൾ മൃദുല വീഡിയോയിൽ പറയുന്നു.
സീരിയൽ താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയ്‌യും അടുത്തിടെയാണ് വിവാഹിതരായത്. ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽവച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. വിവാഹശേഷം ആദ്യമായി ഇരുവരും ഒന്നിച്ച് സ്റ്റാർ മാജിക് ഷോയിൽ എത്തിയിരുന്നു. ഷോയിലെത്തിയ യുവയും മൃദുലയും ഇന്ദ്രപ്രസ്ഥം സിനിമയിലെ ‘തങ്കത്തിങ്കൾ’ എന്ന ഗാനത്തിന് ചുവടുവയ്ക്കുകയും ചെയ്തു. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Read More: വിവാഹശേഷമുളള ആദ്യ യാത്ര മൂന്നാറിലേക്ക്, വിശേഷങ്ങൾ പങ്കിട്ട് യുവയും മൃദുലയും