scorecardresearch

ഇനി വിവാഹ ജീവിതത്തിലേക്ക്; ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും യാത്ര പറഞ്ഞ് മൃദുല വിജയ്

വിവാഹ തീയതി അടുത്തെത്തിയതോടെ ഷൂട്ടിങ്ങിൽനിന്നും താൽക്കാലികമായി ബ്രേക്ക് എടുത്തിരിക്കുകയാണ് മൃദുല

വിവാഹ തീയതി അടുത്തെത്തിയതോടെ ഷൂട്ടിങ്ങിൽനിന്നും താൽക്കാലികമായി ബ്രേക്ക് എടുത്തിരിക്കുകയാണ് മൃദുല

author-image
Television Desk
New Update
yuva krishna, mridula vijay, ie malayalam

സീരിയൽ താരങ്ങളായ യുവ കൃഷ്ണയുടെയും മൃദുല വിജയ്‌യുടെയും വിവാഹമാണ് ജൂലൈ എട്ടിന്. സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും വിവാഹ തീയതി അറിയിച്ചത്. മിനി സ്ക്രീൻ പ്രേക്ഷകർ ഏറെ നാളായി കാത്തിരുന്ന വിവാഹമാണ് ഇരുവരുടേതും. വിവാഹ തീയതി അടുത്തെത്തിയതോടെ ഷൂട്ടിങ്ങിൽനിന്നും താൽക്കാലികമായി ബ്രേക്ക് എടുത്തിരിക്കുകയാണ് മൃദുല.

Advertisment

ബാച്ചിലർ ആയിട്ടുളള തന്റെ അവസാന ദിവസത്തെ ഷൂട്ട് കഴിഞ്ഞുവെന്നും എല്ലാവരോടും യാത്ര പറഞ്ഞുവെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെ മൃദുല പറഞ്ഞു. താൻ പോകുന്നതിൽ ഷൂട്ടിങ് ലൊക്കേഷനിലെ പലർക്കും വിഷമമാണെന്നും താരം വീഡിയോയിൽ പറയുന്നുണ്ട്.

Read Here: ബാച്ചിലര്‍ ജീവിതത്തിലെ അവസാനദിനം കൂട്ടുകാര്‍ക്കൊപ്പം ആഘോഷിച്ച് മൃദുല വിജയ്‌; ചിത്രങ്ങള്‍

കഴിഞ്ഞ വർഷമായിരുന്നു യുവയുടെയും മൃദുലയുടെയും വിവാഹ നിശ്ചയം. ഇതൊരു പ്രണയവിവാഹമല്ലെന്നും രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നുമായിരുന്നു ഇരുവരും വ്യക്തമാക്കിയത്. നിരവധി സീരിയലുകളിലൂടെയും ടിവി ഷോയിലൂടെയും മൃദുല വിജയ് ശ്രദ്ധേയയാണ്. ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലൂടെ ശ്രദ്ധേയനാണ് യുവ കൃഷ്ണ.

Advertisment

Read More: മൃദുലയെ ആദ്യമായി കാണുന്നത് കള്ളുഷാപ്പിൽ വച്ച്; യുവ കൃഷ്ണയുടെ വെളിപ്പെടുത്തൽ

മൃദുലയുടെ വീട്ടിൽ കല്യാണം ആലോചിച്ച് പോയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും യുവ ബിഹൈൻഡ്‌വുഡ്സിനു നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചിരുന്നു. ”മൃദുലയാണ് വീട്ടിൽ പറയണമെന്ന് പറഞ്ഞത്. ഒരു ദിവസം മൃദുലയെ വീട്ടിൽ ഡ്രോപ് ചെയ്യാൻ പോയപ്പോഴാണ് വിവാഹ കാര്യം അവതരിപ്പിച്ചത്. മൃദുലയുടെ അച്ഛനോടും അമ്മയോടും സംസാരിച്ചശേഷം ഇറങ്ങാൻ നേരത്താണ് ഇക്കാര്യം പറഞ്ഞത്. മൃദുലയെ എനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞു. മറുപടി ഫോണിൽ വിളിച്ച് പറഞ്ഞാണ മതിയെന്ന് പറഞ്ഞ ഉടൻ തന്നെ അവിടെ നിന്നും പോവുകയായിരുന്നു,” യുവ പറഞ്ഞു.

മൃദുലയോട് ആദ്യമായി ഐ ലവ് യൂ പറഞ്ഞത് താനാണെന്നും ആദ്യം സോറി പറയുന്നത് താനാണെന്നും യുവ പറഞ്ഞു. മൃദുലയ്ക്ക് ആദ്യമായി വാങ്ങിച്ചു കൊടുത്തത് ഡയറി മിൽക്ക് ആണെന്നും മൃദുല തനിക്ക് വാങ്ങിച്ചു തന്നത് ടീ ഷർട്ടാണെന്നും യുവ വ്യക്തമാക്കി.

Serial Artist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: